തിരുവനന്തപുരം: ഉല്‍പന്നങ്ങള്‍ക്ക് എം.ആര്‍.പിയില്‍ അധികം വില ഈടാക്കിയാല്‍ ഇനി മുതല്‍ കനത്ത പിഴ. ക്രമക്കേട് കണ്ടെത്തുന്നതിന്റെ അടിസ്ഥാനത്തില്‍ ആദ്യ തവണ 5000-15000 വരെയും രണ്ടാം തവണ ഒരു ലക്ഷവും മൂന്നാം തവണ 10 ലക്ഷം പിഴയും ലൈസന്‍സ് റദ്ധാക്കലുമാണ് നടപടി.
വ്യാപാരികള്‍ എംആര്‍പിയില്‍ അധികം വില ഈടാക്കി ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അതേസമയം, ക്രിമിനല്‍ നടപടികള്‍ അനന്തമായി വൈകുന്ന സാഹചര്യത്തിലാണ് തീരുമാനം എന്നതും ശ്രദ്ദേയമാണ്. എംആര്‍പിയില്‍ അധികം വില ഈടാക്കുന്നല്‍ നടപടി സ്വീകരിക്കുന്നതിനായി ലീഗല്‍ മെട്രോളജി ആക്ട് ഇതിനായി ഭേഭഗതി ചെയ്യാനും തീരുമാനമായി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News