23.6 C
Kottayam
Friday, November 15, 2024
test1
test1

97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണ്, സ്വയം ചികിത്സ പാടില്ല; കർശന മുന്നറിയിപ്പുമായി ആരോഗ്യ വിഭാഗം

Must read

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്. കെട്ടിക്കിടക്കുന്ന അല്ലെങ്കിൽ ഒഴുക്കുള്ള ജല സ്രോതസുകളുമായി ബന്ധപ്പെടുന്നവരിൽ വളരെ അപൂർവമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് എൻസെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്‌ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ ,സാപ്പിനിയ, ബാലമുത്തിയ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. 

രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ല. മൂക്കിനേയും മസ്തിഷ്‌ക്കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ്ണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. 

വെള്ളത്തിലിറങ്ങുമ്പോൾ അടിത്തട്ടിലെ ചേറിലുള്ള അമീബ വെള്ളത്തിൽ കലങ്ങുകയും മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. രോഗാണുബാധ ഉണ്ടായാൽ ഒന്ന് മുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും.

തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കുവാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. 

ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്‌ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങൾ എന്നിവ. 

രോഗം ഗുരുതരാവസ്ഥയിലായാൽ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകുന്നു. രോഗലക്ഷണങ്ങൾ പ്രകടമായാൽ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നവർ ആ വിവരം ഡോക്ടറെ അറിയിക്കണം. 

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും ഡൈവ് ചെയ്യുന്നതും ഒഴിവാക്കണം.  വാട്ടർ തീം പാർക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം.  ജലസ്രോതസ്സുകളിൽ കുളിക്കുമ്പോൾ മൂക്കിലേക്ക് വെള്ളം കയറാതിരിക്കാൻ ശ്രദ്ധിക്കണം.  മലിനമായ വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും പൂർണ്ണമായും ഒഴിവാക്കണം.

ആഴ്ചയിൽ ഒരിക്കൽ വെള്ളം പൂർണമായും ഒഴുക്കി കളയണം.  സ്വിമ്മിംഗ് പൂളിന്റെ വശങ്ങളും തറയും ബ്രഷ് ഉപയോഗിച്ച് ഉരച്ച് കഴുകണം. പ്രതലങ്ങൾ നന്നായി ഉണങ്ങുവാൻ അനുവദിക്കണം. നീന്തൽ കുളങ്ങളിലെ ഫിൽറ്ററുകൾ വൃത്തിയാക്കി ഉപയോഗിക്കണം. പുതിയതായി നിറയ്ക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്തതിനുശേഷം ഉപയോഗിക്കണം. വെള്ളത്തിൻറെ അളവിനനുസരിച്ച് 5 ഗ്രാം ക്ലോറിൻ/ 1000 ലിറ്റർ വെള്ളത്തിന് ആനുപാതികമായിക്ലോറിനേറ്റ് ചെയ്യണം.  ക്ലോറിൻ ലെവൽ 0.5 പി.പി.എം മുതൽ 3 പി.പി.എം ആയി നിലനിർത്തണം.

രോഗലക്ഷണങ്ങൾ പ്രകടമായാൽ സ്വയം ചികിത്സ പാടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. 

വിവരങ്ങൾക്ക് ദിശ 1056, 0471- 2552056, 104

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞു അപകടം; രണ്ട് പേർ മരിച്ചു

കണ്ണൂർ: കണ്ണൂർ മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞു. അപകടത്തിൽ രണ്ട് പേർ മരിച്ചു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ...

ഞാനൊരു വയസനല്ല, എല്ലാം അറിഞ്ഞ് ദിവ്യ ഞെട്ടിയെന്നാണ് പറയുന്നത്; അങ്ങനെ ഞെട്ടാന്‍ അവള്‍ക്ക് സൗകര്യമില്ല: ക്രിസ്

കൊച്ചി:രണ്ടാമതും വിവാഹം കഴിച്ചതിന്റെ പേരിലാണ് സീരിയല്‍ താരങ്ങളായ ക്രിസ് വേണുഗോപാലും നടി ദിവ്യ ശ്രീധറും വാര്‍ത്തകളില്‍ നിറഞ്ഞത്. ആദ്യം അഭിനന്ദനങ്ങള്‍ ആയിരുന്നെങ്കില്‍ പിന്നീട് വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഇരുവര്‍ക്കും നേരിടേണ്ടതായി വന്നു. ക്രിസ്സിന്റെ...

നായികയുടെ ചുണ്ട് പോര, ചിരി കൊള്ളില്ല! ഒടുവില്‍ പടം റിലീസായ അന്ന് നിര്‍മാതാവ് തിയേറ്ററില്‍ തല കറങ്ങി വീണു

കൊച്ചി:മോഹന്‍ലാലും നദിയ മൊയ്തുവും മത്സരിച്ചഭിനയിച്ച സിനിമയാണ് നോക്കത്ത ദൂരത്ത്. ഫാസില്‍ സംവിധാനം ചെയ്ത ഈ സിനിമയിലാണ് നദിയ മൊയ്ദു ആദ്യമായി അഭിനയിക്കുന്നത്. വളരെ സഹകരമായി നിര്‍മ്മിച്ച സിനിമയുടെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ആലപ്പി...

വയനാട് ഉരുൾപ്പൊട്ടൽ: കേന്ദ്രസർക്കാർ രാഷ്ട്രീയം കളിക്കുന്നു; ദുരന്തബാധിതരോട് അനീതി:പ്രിയങ്ക ​ഗാന്ധി

കോഴിക്കോട്: വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെ രൂക്ഷമായി വിമർശിച്ച് കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി. രാഷ്ട്രീയ കാരണങ്ങളാൽ ദുരന്തബാധിതരെ ഒറ്റപ്പെടുത്തുന്നതും പിന്തുണ നിഷേധിക്കുന്നതും അസ്വീകാര്യമാണെന്ന് പ്രിയങ്ക...

Kidnap🎙 ദേശീയപാതയിൽ കാർ തടഞ്ഞ് ആളെയും കാറും തട്ടിക്കൊണ്ടു പോയതായി പരാതി

വടക്കഞ്ചേരി: ദേശീയപാതയില്‍ കാര്‍ തടഞ്ഞ് ആളെയും കാറും തട്ടിക്കൊണ്ടു പോയി. മൂന്ന് കാറുകളിലെത്തിയ സംഘം മറ്റൊരു കാറില്‍ സഞ്ചരിച്ചയാളെയും കാറും തട്ടിക്കൊണ്ട് പോകുകയായിരുന്നു എന്നാണ് പരാതി. ദേശീയപാതയില്‍ പാലക്കാട്, നീലിപ്പാറയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.