24.1 C
Kottayam
Friday, June 5, 2026
No menu items!

ഭക്ഷ്യവസ്തുക്കൾ വിൽപന നടത്താൻ മദ്യവും ലഹരിയും ചേർത്ത കഫേ പൂട്ടിച്ച് ആരോഗ്യവകുപ്പ്

Must read

കോയമ്പത്തൂർ: ഭക്ഷ്യവസ്തുക്കൾ വിൽപന നടത്താൻ മദ്യവും ലഹരിയും ചേർത്ത കഫേ പൂട്ടിച്ച് ആരോഗ്യവകുപ്പ്. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് വിദ്യാർഥികളും ചെറുപ്പക്കാരും ധാരാളം എത്തുന്ന കഫേയിൽ ലഹരി വസ്തുക്കൾ കലർത്തി ഭക്ഷ്യവസ്തുക്കൾ വിളമ്പിയത്. പരാതിയിൽ ആരോഗ്യമന്ത്രി നേരിട്ട് ഇടപെട്ടതോടെ പരിശോധനയ്ക്ക് ശേഷം കട പൂട്ടുകയും ചെയ്തു. കോയമ്പത്തൂരിലെ ആർ.ഡി കഫേയിലാണ് സംഭവം.

കഴിഞ്ഞ ദിവസം ഇവിടെ എത്തി ഡസേർട്ട് കഴിച്ചവരിൽ ഒരാൾക്ക് മദ്യത്തിന്റെ സ്വാദ് തോന്നി. സംശയം പ്രകടിപ്പിച്ചപ്പോൾ ഒപ്പമുണ്ടായിരുന്നവരും ഇതേ അഭിപ്രായം പറഞ്ഞു. സ്കൂൾ കോളേജ് വിദ്യാർഥികൾ ധാരാളമെത്തുന്ന സ്ഥലത്ത് ഉടമയുടെ കച്ചവട തന്ത്രമാണിതെന്ന് മനസ്സിലായതോടെ ആരോഗ്യ വകുപ്പിന് ഇയാൾ നേരിട്ട് പരാതി നൽകി. തുടർന്ന് അധികൃതർ നടത്തിയ പരിശോധനയിൽ കഫേയുടെ അടുക്കളയിൽ നിന്ന് മദ്യവും കണ്ടെത്തി.

കഫേയിൽ ഭക്ഷണം പാകം ചെയ്യുന്ന സ്ഥലത്ത് നിന്ന് ബ്രാൻഡിയും വിസ്കിയും ലഭിച്ചതോടെ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ കട പൂട്ടി സീൽ ചെയ്തു. സ്കൂൾ കോളേജ് വിദ്യാർഥികൾ ഇത് നിരന്തരം ഉപയോഗിക്കുന്നതിലൂടെ അവർ പോലും അറിയാതെ ലഹരിക്ക് അടിമയാകും, കച്ചവടം പൊടിപൊടിക്കും- ഇതായിരുന്നു രീതിയെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു. ഭക്ഷണത്തിന്റെ സാമ്പിൾ ലാബിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്ന ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

Popular this week