EntertainmentNationalNews

രണ്ടു തവണ ലൈംഗികാതിക്രമം നേരിട്ടു! ആരും സഹായിക്കാൻ എത്തിയില്ല; മോശം അനുഭവത്തെ കുറിച്ച് നടി

മുംബൈ:ആമിർ ഖാൻ നായകനായ ദംഗൽ എന്ന സിനിമയിലൂടെ ബോളിവുഡിൽ ശ്രദ്ധ നേടിയ നടിയാണ് സന്യ മൽഹോത്ര. പിന്നീട് പതാക, ശകുന്തള ദേവി, ലുഡോ തുടങ്ങിയ ശ്രദ്ധേയ സിനിമകളുടെ ഭാഗമായെങ്കിലും ഇന്നും കൂടുതൽ പേർ സന്യയെ തിരിച്ചറിയുന്നത് ദംഗലിലൂടെയാണ്. അഭിനയത്രി എന്നതിന് പുറമെ മികച്ച ഡാൻസർ കൂടിയാണ് താരം. ഒരുപാട് കാലം സിനിമയുടെയും ടെലിവിഷൻ പരിപാടികളുടെയും പിന്നണിയിൽ പ്രവർത്തിച്ച ശേഷമാണ് സന്യ നായികയാവുന്നത്. ഇന്ന് ബോളിവുഡിലെ യുവനായികമാരിൽ ശ്രദ്ധേയയാണ് താരം.

ഇപ്പോഴിതാ, തന്റെ ജീവിതത്തിലുണ്ടായ മോശം അനുഭവങ്ങളെ കുറിച്ച് സന്യ നടത്തിയ വെളിപ്പെടുത്തൽ ശ്രദ്ധ നേടുകയാണ്. യാത്രക്കിടയിൽ ഡൽഹിയിൽ വെച്ച് തനിക്കുണ്ടായ ലൈംഗികാതിക്രമത്തെക്കുറിച്ചും, ഫോട്ടോ എടുക്കാൻ എത്തിയ ആരാധകൻ മോശമായി സ്പർശിച്ചതിനെ കുറിച്ചുമാണ് സന്യ തുറന്നു സംസാരിച്ചിരിക്കുന്നത്.

sanya malhotra

ഡൽഹിയിൽ കോളേജ് വിദ്യാർത്ഥി ആയിരിക്കെയാണ് തനിക്കുണ്ടായ ആദ്യത്തെ മോശം അനുഭവമെന്ന് സന്യ ഓർക്കുന്നു. കോളേജ് വിട്ട് മെട്രോയിൽ വീട്ടിലേക്ക് സഞ്ചരിക്കുന്നതിനിടെ ആയിരുന്നു ദുരനുഭവം. താൻ മെട്രോയിലേക്ക് കയറിയതിന് പിന്നാലെ ഒരു കൂട്ടം ആണുങ്ങളും അതിൽ കയറി. താൻ ഇറങ്ങുന്നത് വരെ അവർ തന്നെ കളിയാക്കി സംസാരിക്കുകയും മോശമായി സ്പർശിക്കുകയും ചെയ്യുകയായിരുന്നു. അന്നേരം ആരും തന്നെ സഹായിക്കാൻ വന്നില്ലെന്ന് സന്യ പറയുന്നു.

‘മോശമായ പെരുമാറ്റം സ്ത്രീകൾക്ക് വേഗം മനസിലാവും. ഞാൻ ഒറ്റയ്ക്കായതിനാൽ ഒന്നും മിണ്ടാതെ നിന്നു. എനിക്ക് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു. അവർ കളിയാക്കാനും മോശമായി തുടങ്ങി. ഞാൻ എന്തെങ്കിലും പറഞ്ഞാൽ എന്തും സംഭവിക്കുമെന്ന് എനിക്കറിയാം. ആളുകൾ പലപ്പോഴും ചോദിക്കും നിങ്ങൾ എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന്. എന്നാൽ ആ സമയത്ത് നമ്മൾ പതറും. ഇതൊന്ന് കഴിഞ്ഞെങ്കിൽ എന്ന് മാത്രമാകും ചിന്ത,’ സന്യ പറഞ്ഞു.

എന്നാൽ ആ മെട്രോയിൽ ആരും തന്നെ സഹായിക്കാൻ എത്തിയില്ല എന്നത് അത്ഭുതപ്പെടുത്തിയെന്ന് സന്യ പറയുന്നു. ‘ആരും സഹായിച്ചില്ല. ആ നിമിഷം എനിക്ക് കരയാൻ തോന്നിയില്ല, ഞാനും അതിനെ ചെറുക്കൻ നോക്കുകയായിരുന്നു. ഒടുവിൽ ഞാൻ മെട്രോയിൽ നിന്നിറങ്ങി, എല്ലാവരും അവരും എന്നെ പിന്തുടരാൻ തുടങ്ങി’,

‘നല്ല പൊക്കമുള്ള, മസിലുള്ള പുരുഷന്മാരായിരുന്നു അവർ. ആ സ്റ്റേഷനിൽ ആൾക്കൂട്ടം ഉണ്ടായത് കൊണ്ട് അവർക്കിടയിലൂടെ ഞാൻ വേഗം വാഷ്റൂമിലേക്ക് പോയി, അച്ഛനെ വിളിച്ചു. അദ്ദേഹത്തോട് എന്നെ വന്ന് കൊണ്ടുപോകാൻ പറഞ്ഞു. അതൊരു മോശം ദിവസമായിരുന്നു,’ സന്യ ഓർത്തു.

sanya malhotra

എന്നാൽ നടിയായ ശേഷവും തനിക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും താരം പറഞ്ഞു, ‘കുറച്ചു നാളുകൾക്ക് മുൻപ് സംഭവിച്ചതാണ് ഇത്. ഇതിന്റെ ദൃശ്യങ്ങൾ എവിടെയെങ്കിലും കാണണം. ഒരു പൊതു ഇടത്ത് വെച്ച് ഒരാൾ ഫോട്ടോ എടുക്കാൻ വന്നിട്ട് എന്റെ പിറകിൽ മോശമായി സ്പർശിച്ചു. ഫോട്ടോഗ്രാഫർമാർ ഇത് കണ്ടു നിൽക്കുന്നുണ്ടായിരുന്നു. അവർ എന്നെ സഹായിച്ചില്ല. ആ ചെയ്ത ആളെ ഞാൻ തിരികെ വിളിച്ചു ദേഷ്യപ്പെട്ടു, നിങ്ങൾ ചെയ്തത് തെറ്റാണെന്ന് പറഞ്ഞു,’ സന്യ പറഞ്ഞു.

മുൻപും നിരവധി താരങ്ങൾ ഇത്തരം മോശം അനുഭവങ്ങൾ പങ്കുവച്ചെത്തിയിട്ടുണ്ട്. അടുത്തിടെ കേരളത്തിൽ അടക്കം നടിമാർക്കെതിരെ ഇത്തരത്തിൽ ലൈംഗിക അതിക്രമങ്ങൾ നടന്നിരുന്നു. കഴിഞ്ഞ ദിവസമാണ് ബസ് യാത്രക്കിടെ കൊച്ചിയിൽ വെച്ച് യുവനടിക്ക് ഇത്തരത്തിൽ ഒരു മോശം അനുഭവം ഉണ്ടായത്. അവർ പ്രതികരിച്ചതോടെ ബസിലെ കണ്ടക്ടർ ഉൾപ്പടെ ചേർന്ന് പ്രതിയെ പിടികൂടി പോലീസിന് കൈമാറുകയും ചെയ്തിരുന്നു. നിരവധി പേരാണ് നടിയെയും കണ്ടക്ടറെയും അഭിനന്ദിച്ച് രംഗത്തെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button