29.4 C
Kottayam
Saturday, June 6, 2026

‘സെയ്ഫിന്റെ വീടാണെന്ന് അറിഞ്ഞാണ് വന്നത്, ഭയന്നത് കൊണ്ടാണ് കുത്തിയത്’ പ്രതിയുടെ മൊഴി

Must read

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലിഖാന്റെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ പ്രതിയുടെ മൊഴി പുറത്ത്. കുത്തിയത് ഭയപ്പാടിലെന്ന് പ്രതി ഷെഫീറുൾ ഇസ്ലാം പൊലീസിന് മൊഴി നൽകി. വീട്ടിലേക്ക് കടന്നത് സെയ്ഫിന്റെ വീടെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണെന്നും പ്രതി പറഞ്ഞു.

വീടിന്റെ പരിസരത്ത് പലതവണ എത്തി പ്രതി കവർച്ചയ്ക്ക് സാധ്യത തേടിയെന്നും മറ്റ് ബോളിവുഡ് താരങ്ങളുടെ വീട്ടിലും പ്രതി മോഷണത്തിന് പ​ദ്ധതിയിട്ടുവെന്നും പൊലീസ് വ്യക്തമാക്കുന്നു. നിരവധി സെലിബ്രിറ്റികളുടെ വീടുകൾ പ്രതി അന്വേഷിച്ചു മനസ്സിലാക്കിയിരുന്നു. ഇതിൽ സേഫ് അലിഖാന്റെ വീടാണ് എളുപ്പത്തിൽ കവർച്ച നടത്താൻ സാധിക്കുന്നതെന്ന് മനസ്സിലാക്കിയതോടെയാണ് അവിടെ കയറിയത്.

- Advertisement -

നടന്മാരായ ഷാരൂഖാന്റെയും സൽമാൻഖാന്റെയും വീടുകളിലും പ്രതി കവർച്ചാ സാധ്യത പരിശോധിച്ചിരുന്നു. സെയ്ഫ് അലിഖാന്റെ ഇളയ മകൻ ജഹാംഗീറിനെ ബന്ദിയാക്കി പണം ആവശ്യപ്പെടാനും പദ്ധതി ഇട്ടിരുന്നുവെന്ന് പ്രതി പോലീസിന് നൽകിയ മൊഴിയിലുണ്ട്. വീട്ടിൽ കയറി ഉടനെ കുട്ടിയെ നോക്കുന്ന ഹോം നേഴ്സിനോട് ഒരുകോടി രൂപ ആവശ്യപ്പെട്ടു. വീട്ടിലെ അംഗമാണെന്ന് വിചാരിച്ചാണ് അത്തരത്തിൽ തുക ചോദിച്ചതന്നും പ്രതി വ്യക്തമാക്കി. 

- Advertisement -

വീട്ടുകാർ എല്ലാവരും ഉണർന്നപ്പോൾ ഭയന്നുപോയി. സെയ്ഫ് അലിഖാനെ കുത്താൻ പദ്ധതിയുണ്ടായിരുന്നില്ല എന്നും ഭയപ്പാടിലാണ് കുത്തിയതൊന്നും പ്രതി പോലീസിനോട് വ്യക്തമാക്കി. സൈഫ് അലി ഖാൻ എത്തിയതോടെ ഭയന്നുവെന്നും അതുകൊണ്ടാണ് ഒന്നും എടുക്കാതെ ഓടിപ്പോയതെന്നുമാണ് പ്രതിയുടെ വിശദീകരണം. ബംഗ്ലാദേശിലേക്ക് മടങ്ങാൻ ആയിരുന്നു പ്രതിയുടെ ലക്ഷ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

Popular this week