24.8 C
Kottayam
Sunday, June 7, 2026

രാജ്യത്തെ മനുഷ്യ സ്നേഹികളുടെ പട്ടികയില്‍ ഒന്നാമത് ശിവ് നാടാര്‍, ദിവസം തോറും സംഭാവന ചെയ്തത് 3 കോടി രൂപ

Must read

രാജ്യത്തെ മനുഷ്യസ്നേഹികളുടെ പട്ടികയില്‍ ഒന്നാമതെത്തി എച്ച് സി എല്‍ സ്ഥാപകന്‍ ശിവ് നാടാര്‍. എഡെല്‍ഗീവ് ഹരൂണ്‍ ഇന്ത്യ പുറത്ത് വിട്ട 2022ലെ മനുഷ്യ സ്നേഹികളുടെ പട്ടികയില്‍ അസിം പ്രേംജി അടക്കമുള്ളവരെ പിന്തള്ളിയാണ് ശിവ് നാടാര്‍ ഒന്നാമതെത്തിയത്. 1161 കോടി രൂപയാണ് വര്‍ഷത്തില്‍ ശിവ് നാടാര്‍ സംഭാവന ചെയ്തത്. ഒരു ദിവസം ഏകദേശം മൂന്ന് കോടിയോളം രൂപയാണ് ശിവ് നാടാര്‍ സംഭാവനയായി നനല്‍കിയതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

484 കോടി രൂപ സംഭാവന ചെയ്ത വിപ്രോ സ്ഥാപകനായ അസിം പ്രേംജിയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. തുടര്‍ച്ചയായി കഴിഞ്ഞ രണ്ട് വര്ഷം ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത് അസിം പ്രേംജിയാണ്. 77കാരനാണ് ശിവ് നാടാര്‍. ഇന്ത്യയിലെ തന്നെ ഏറ്റവും സമ്പന്നനായ ഗൌതം അദാനി ഈ പട്ടികയില്‍ ഏഴാം സ്ഥാനത്താനുള്ളത്. 190 കോടി രൂപയാണ് അദാനി സംഭാവന ചെയ്തത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം അദാനി പട്ടികയില്‍ മുന്നോട്ട് വന്നിട്ടുണ്ട്.

വ്യാഴാഴ്ച പുറത്ത് വന്ന പട്ടികയുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് 15 പേരാണ് വര്‍ഷം തോറും നൂറ് കോടിയിലധികം സംഭാവന നല്‍കിയിട്ടുള്ളത്. 20 പേര്‍ 50 കോടിയിലധികം സംഭാവന ചെയ്തിട്ടുണ്ട്. 43 പേര്‍ 20 കോടിയിലധികം സംഭാവന ചെയ്തിട്ടുണ്ട്. ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ ഗ്രൂപ്പ് ചെയര്‍മാന്‍ എഎം നായിക് 142 കോടി രൂപ സംഭാവന ചെയ്ത് മഹാമന്സ്കനായ പ്രൊഫഷണല്‍ മാനേജരായി. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ വര്‍ഷം തോറും 100 കോടിയിലധികം സംഭാവന നല്‍കുന്നവരുടെ എണ്ണം രണ്ടില്‍ നിന്ന് 15ആയി ഉയര്‍ന്നിട്ടുണ്ട്.

ഈ വര്‍ഷം ആറ് വനിതകളും ഈ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. റോഹിണി നിലേകനി, ലീനാ ഗാന്ധി തിവാരി, അനു അഗ എന്നിവരും പട്ടികയില്‍ ഇടം നേടി. പട്ടികയില്‍ ഇടം നേടിയവരുടെ ശരാശരി പ്രായം 69 വയസാണ്. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രണ്ട് വയസ് കുറവാണ്. മുംബൈയില്‍ നിന്നുള്ളവരാണ് പട്ടികയില്‍ ഇടം നേടിയവരില്‍ ഏറിയ പങ്കും. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week