24.4 C
Kottayam
Sunday, September 29, 2024

ആദ്യ ഡേറ്റില്‍ തന്നെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു? മറുപടിയുമായി തമന്നയും വിജയ് വര്‍മയും

Must read

ചെന്നൈ:ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചകളില്‍ നിറയുന്ന താരജോഡിയാണ് വിജയ് വര്‍മയും തമന്നയും. തെന്നിന്ത്യന്‍ സിനിമയുടെ താരസുന്ദരിയും ബോളിവുഡ് താരവും തമ്മിലുള്ള പ്രണയം ഏറെനാളുകളായി ഗോസിപ്പ് കോളങ്ങളിലെ ചൂടേറിയ ചര്‍ച്ചാ വിഷയമായിരുന്നു. ഈയ്യടുത്താണ് ഇരുവരും തങ്ങളുടെ പ്രണയം ലോകത്തിന് മുന്നില്‍ തുറന്ന് പറയുന്നത്. ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് അഭിനയിച്ച ലസ്റ്റ് സ്‌റ്റോറീസ് റിലീസിനെത്തുകയാണ്.

ഈയ്യടുത്ത് നല്‍കിയ അഭിമുഖങ്ങളിലൊക്കെ തങ്ങളുടെ ബന്ധത്തെക്കുറിച്ച് തുറന്ന് സംസാരിച്ചിട്ടുണ്ട് വിജയ് വര്‍മയും തമന്നയും. ഇപ്പോഴിതാ ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ ഡേറ്റിംഗ് ലൈഫിനെക്കുറിച്ച് മനസ് തുറക്കുകയാണ് തമന്നയും വിജയ് വര്‍മയും. അഭിമുഖത്തില്‍ എപ്പോഴെങ്കിലും ബോറിംഗ് ആയ ഡേറ്റിന് പോയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്നാണ് തമന്ന പറഞ്ഞത്. വിജയും സമാന അനുഭവമുണ്ടായതായി തുറന്ന് പറയുന്നുണ്ട്.

Tamannah

അഭിമുഖത്തിന്റെ മറ്റൊരു ഘട്ടത്തില്‍ ആദ്യത്തെ ഡേറ്റില്‍ തന്നെ സെക്‌സ് ചെയ്തിട്ടുണ്ടോ എന്ന ചോദ്യമാണ് താരങ്ങള്‍ക്ക് നേരിടേണ്ടി വന്നത്. ഇല്ല എന്നാണ് തമന്ന പറഞ്ഞത്. വേണമായിരുന്നു എന്നാണ് വിജയ് നല്‍കിയ മറുപടി. ഉടനെ തന്നെ ചിത്രത്തിന്റെ സംവിധായകന്‍ സുജോയ് ഘോഷ് ഇടപെടുകയും രസകരമായ മറുപടി നല്‍കുകയുമായിരുന്നു. ” അത്ര ഭാഗ്യമില്ല. ഞാനൊരു മിഡില്‍ ക്ലാസ് കുടുംബത്തില്‍ നിന്നുമാണ് വരുന്നത്. എല്ലാത്തിനും വേണ്ടി പോരാടേണ്ടി വരും എനിക്ക്. ഒന്നും എളുപ്പത്തില്‍ കിട്ടില്ല” എന്നാണ് സുജോയ് പറഞ്ഞത്.

മറ്റൊരു അഭിമുഖത്തില്‍ രണ്ടു പേര്‍ക്കും പരസ്പരം ഇഷ്ടമില്ലാത്ത സ്വാഭവങ്ങളും വിജയും തമന്നയും വെളിപ്പെടുത്തിയിരുന്നു. തമന്ന ഫിറ്റ്‌നസ് ഫ്രീക്കാണെന്നും ജിമ്മില്‍ പോകാതെ ഉറങ്ങാനാകില്ലെന്നും വിജയ് പറഞ്ഞു. എന്നാല്‍ വിജയയുടെ ശീലങ്ങളില്‍ തനിക്ക് ഇഷ്ടമില്ലാത്തതായി ഒന്നുമില്ലെന്നാണ് തമന്ന പറഞ്ഞത്. വിജയിയെ ശല്യം ചെയ്യാനുള്ള പുതിയ ഐഡിയകള്‍ കണ്ടെത്തുകയാണ് താനെന്നും തമന്ന പറഞ്ഞു. ലസ്റ്റ് സ്റ്റോറീസ് 2വിന്റെ ചിത്രീകരണത്തിനിടെയാണ് വിജയും തമന്നയും പ്രണയത്തിലാകുന്നത്. തന്റെ ഹാപ്പി പ്ലേസ് എന്നാണ് വിജയിയെ തമന്ന വിളിച്ചത്.

മുംബൈക്കാരിയായ തമന്ന തെന്നിന്ത്യന്‍ സിനിമകളിലൂടെയാണ് താരമാകുന്നത്. താരം പിന്നീട് ബോളിവുഡിലേക്ക് മടങ്ങിയെത്തുകയായിരുന്നു. ഇന്ന് ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലുമെല്ലാം തിരക്കുള്ള നായികയാണ് തമന്ന. ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമകളിലും അഭിനയിച്ച് കയ്യടി നേടിയിട്ടുള്ള നടനാണ് വിജയ് വര്‍മ. രണ്ടു പേരും സിനിമയ്ക്ക് പുറമെ ഒടിടി ലോകത്തും സാന്നിധ്യം അറിയിച്ചത്.

Tamannah

വിജയ് വില്ലന്‍ വേഷത്തിലെത്തിയ വെബ് സീരീസായ ദാഹഡ് ഈയ്യുടത്താണ് റിലീസ് ചെയ്തത്. തമന്നയുടെ സീരീസായ ജീ കര്‍ദായും കഴിഞ്ഞ ദിവസമാണ് പ്രേക്ഷകരിലേക്ക് എത്തിയത്. സൂപ്പര്‍ ഹിറ്റ് സീരീസായിരുന്നു ലസ്റ്റ് സ്റ്റോറീസിന്റെ രണ്ടാം സീസണുമായാണ് വിജയും തമന്നയും ഇപ്പോള്‍ എത്തുന്നത്. ഇന്ന് രാത്രിയാണ് സീരീസിന്റെ റിലീസ്. സീരീസില്‍ സുജോയ് ഘോഷ് ഒരുക്കുന്ന ഭാഗത്തിലാണ് വിജയും തമന്നയും ഒരുമിച്ച് അഭിനയിക്കുന്നത്.

അതേസമയം മലയാളത്തിലേക്കും എന്‍ട്രി നടത്തുകയാണ് തമന്ന. ദിലീപ് നായകനായ ബാന്ദ്രയിലൂടെയാണ് തമന്ന മലയാളത്തിലെത്തുന്നത്. ജയിലര്‍ ആണ് തമന്നയുടേതായി അണിയറയിലുള്ള മറ്റൊരു വലിയ ചിത്രം. രജനീകാന്ത് നായകനായ ചിത്രത്തില്‍ മോഹന്‍ലാലും അതിഥി വേഷത്തിലെത്തുന്നുണ്ട്. പിന്നാലെ അരണ്‍മനൈ 4, ഭോലാ ശങ്കര്‍ തുടങ്ങിയ സിനിമകളും തമന്നയുടേതായി അണിയറയിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week