25.5 C
Kottayam
Friday, June 5, 2026

സഹോദര ഭാര്യയുമായി അവിഹിത ബന്ധം? സത്യം തെളിയിക്കാന്‍ ‘അഗ്നിപരീക്ഷ’ നടത്തി യുവാവ്

Must read

ഹൈദരാബാദ്‌:ഹിന്ദു പുരാണങ്ങളില്‍ രാവണ സന്നിധിയില്‍ നിന്നും രക്ഷപ്പെടുത്തി കൊണ്ടുവന്ന തന്‍റെ ഭാര്യയുടെ പതിവ്രത്യ ശുദ്ധി തെളിയിക്കാന്‍ രാമന്‍ സീതയോട് അഗ്നി പരീക്ഷ നടത്താന്‍ ആവശ്യപ്പെട്ടതായി ഒരു കഥയുണ്ട്. അഗ്നിശുദ്ധി വരുത്തിയ സീത തന്‍റെ പാതിവ്രത്യം തെളിയിച്ചു. അതിന് സമാനമായൊരു സംഭവം കഴിഞ്ഞ ദിവസം തെലങ്കാനയില്‍ നടന്നു. ഈ സംഭവത്തിന്‍റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. എന്നാല്‍, ഇവിടെ സ്ത്രീയല്ല മറിച്ച് പുരുഷനാണ് അഗ്നി പരീക്ഷ തെളിയിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടതെന്ന് മാത്രം. 

തെലങ്കാനയിലെ മുലുഗുവിൽ ഒരു യുവാവ് തന്‍റെ ഭാര്യയെ താന്‍ വഞ്ചിച്ചിട്ടില്ലെന്നും സഹോദരന്‍റെ ഭാര്യയുമായി തനിക്ക് അവിഹിത ബന്ധമില്ലെന്നും അവകാശപ്പെട്ട് സ്വന്തം നിരപരാധിത്വം  തെളിയിക്കുന്നതിനായി അഗ്നി ശുദ്ധി വരുത്തുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഇതിനായി അയാള്‍ തീക്കനല്‍ കൂട്ടിയിട്ടിരിക്കുന്നതിന് മുകളില്‍ നിന്നും ചുട്ടു പഴുത്ത ഒരു ഇരുമ്പ് ദണ്ഡ് എടുത്ത് മാറ്റുകയാണ് ചെയ്യുന്നത്. 

- Advertisement -

തെലങ്കാനയിലെ മുലുഗുവിലെ ബഞ്ചാരുപള്ളി ഗ്രാമത്തിൽ നിന്നുള്ള ഗംഗാധർ എന്നയാളാണ് സ്വന്തം ഭാര്യയെ വഞ്ചിച്ചെന്നും ജ്യേഷ്ഠന്‍റെ ഭാര്യയുമായി അവിഹിത ബന്ധം പുലർത്തിയെന്നും ആരോപണം നേരിട്ടത്. ഈ ആരോപണത്തില്‍ താന്‍ നിരപരാധിയാണെന്ന് തെളിയിക്കുന്നതിനായിരുന്നു യുവാവ്  പ്രാകൃതമായ ഈ ദുരാചാരം ചെയ്തത്. വീഡിയോയിൽ, ഗംഗാധർ വിശാലമായ പാടത്തിന്‍റെ നടുക്ക് കുട്ടിയിട്ട തീക്കനലിന് ചുറ്റും നനഞ്ഞ പാന്‍സ് ധരിച്ച് കൈ കൂപ്പി വലം വയ്ക്കുന്നത് കാണാം.

- Advertisement -

പിന്നീട് ഇയാള്‍ കുനിഞ്ഞ് നിന്ന് കനലിന് നടുവിലായി ചുട്ട് പഴുത്തിരിക്കുന്ന ഇരുമ്പ് വടി എടുത്ത് കളയുന്നു. പിന്നാലെ കൈപത്തി കക്ഷത്തില്‍ വച്ച് ഇയാള്‍ നടന്നു നീങ്ങുന്നതും വീഡിയോയില്‍ കാണാം. ഈ സമയമത്രയും ചുറ്റും കൂടിയിരുന്നവര്‍ ആക്രോശിക്കുന്നതും വീഡിയോയില്‍ നിന്ന് കേള്‍ക്കാം. മാര്‍ച്ച് ഒന്നിന് ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ ഇതിനകം 5 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. 

വീഡിയോ പങ്കുവച്ച് കൊണ്ട് @revathitweets എന്ന ട്വിറ്റര്‍ ഉപഭോക്താവ് ഇങ്ങനെ എഴുതി; ” അഗ്നിപരീക്ഷ! രാമായണത്തിന്‍റെ ആധുനിക പതിപ്പ്.  ഒരു ഭർത്താവിനെ തീയിൽ ചാടാൻ പ്രേരിപ്പിച്ചു. തെലങ്കാനയിലെ മുലുഗുവില്‍ തന്‍റെ നിരപരാധിത്വം തെളിയിക്കാൻ ഗംഗാധര്‍ തീയിൽ നിന്ന് ചുട്ട് പഴുത്ത കമ്പി പാര എടുത്ത് നീക്കി. രസകരമെന്ന് പറയട്ടെ, അവനെ സംശയിച്ചത് ഭാര്യയല്ല’.

- Advertisement -

ഗംഗാധറിന് തന്‍റെ ഭാര്യയുമായി ബന്ധമുണ്ടെന്ന് ബഞ്ചാരുപള്ളി ഗ്രാമവാസിയായ സഹോദരന്‍ സംശയിച്ചു. തുടര്‍ന്ന് ഈ കേസ് സമുദായത്തലവന്മാരുടെ അടുത്തെത്തി. നിരപരാധിത്വം തെളിയിക്കാൻ ഗംഗാധരൻ അഗ്നിപരീക്ഷ നടത്തണമെന്ന് സമുദായത്തലവന്മാര്‍ വിധിച്ചു. എന്നാല്‍, ഈ ദുരാചാരം ചെയ്ത ശേഷവും ഗംഗാധര്‍ നിരപരാധിയാണെന്ന് അംഗീകരിക്കാന്‍ ഗ്രാമമുഖ്യന്മാര്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അവര്‍ അയാളോട് കുറ്റം ഏറ്റെടുക്കാന്‍ നിര്‍ബന്ധിച്ചു. ഇതേ തുടര്‍ന്ന് ഗംഗാധറിന്‍റെ ഭാര്യ പോലീസിനെ സമീപിച്ചതോടെയാണ് ഈ പ്രാകൃത ദുരാചാരത്തിന്‍റെ വിവരം പുറം ലോകമറിയുന്നത്. കുറ്റം തെളിയിക്കുന്നതിന്‍റെ ഭാഗമായി ഗംഗാധറിന്  11 ലക്ഷം രൂപ ഗ്രാമത്തലവന്മാര്‍ക്ക് നല്‍കേണ്ടിവന്നു. ഇതില്‍ ആറ് ലക്ഷം രൂപ ഇവര്‍ ചെലവഴിച്ചതായും ട്വിറ്ററാറ്റി എഴുതുന്നു. 

വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് കമന്‍റുമായി രംഗത്തെത്തിയത്. ചിലര്‍ ഇതിനെ ‘ആന മണ്ടത്തരം’ എന്ന് വിശേഷിപ്പിച്ചു. മറ്റ് ചിലര്‍ ‘ഇതാണ് ഇന്ത്യയിലെ സാക്ഷരതാ നിലവാരം’ എന്ന് കളിയാക്കി. മറ്റൊരാള്‍ ഈ ജില്ലകളില്‍ ധാരാളം ഗോത്രവര്‍ഗ്ഗങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും സമുദായത്തലവന്മാരാണ് ഇവിടങ്ങളില്‍ ഭരണം നടത്തുന്നതെന്നും  ഭരണഘടനാ നിയമസംവിധാനത്തെക്കുറിച്ച് ജനങ്ങൾക്ക് അറിവുണ്ടെങ്കിലും അവർ സമുദായത്തലവന്മാരുടെ പിടിയിലാണെന്നും കുറിച്ചു. ഇത്തരം സെറ്റിൽമെന്‍റുകൾ കൊള്ളയടിക്കലാണ്, വാദികൾക്ക് പ്രയോജനമില്ലെന്നും ഇയാള്‍ എഴുതി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week