24.4 C
Kottayam
Saturday, October 5, 2024

ഹാഥ്റസ് ദുരന്തം: മുഖ്യപ്രതി ഡൽഹിയിൽ കീഴടങ്ങി, കസ്റ്റഡിയിലെടുത്ത് യു.പി. പോലീസ്

Must read

ഹാഥ്റസ്: ഉത്തർപ്രദേശിലെ ഹാഥ്‌റസിൽ പ്രാർഥനാസമ്മേളനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 121 പേർ മരിച്ച സംഭവത്തിലെ മുഖ്യപ്രതി കീഴടങ്ങി. മുഖ്യപ്രതിയായ ദേവ് പ്രകാശ് മധുകറാണ് വെള്ളിയാഴ്ച രാത്രി ഡൽഹി പോലീസിന് മുന്നിൽ കീഴടങ്ങിയത്. ഇയാളെ ഉത്തർപ്രദേശ് പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു.

സംഭവത്തിൽ സമ്മേളനത്തിന്റെ സംഘാടകരായ ആറുപേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ രണ്ട്‌ സ്ത്രീകളുമുണ്ട്. പ്രകാശ് മധുകറിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരുലക്ഷം രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്തു. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാണ എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ഇയാൾക്കെതിരേ അന്വേഷണവും നടത്തിയിരുന്നു.

ആൾദൈവം ഭോലെ ബാബ എന്ന സൂരജ്പാൽ നാരായൺ ഹരിയെ ചോദ്യംചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. എഫ്.ഐ.ആറിൽ ഭോലെ ബാബയുടെ പേര് ഉൾപ്പെടുത്തിയിട്ടില്ല. സംഭവവുമായിബന്ധപ്പെട്ട് 24 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്. ആവശ്യമെങ്കിൽ ഭോലെ ബാബയുടെ താമസസ്ഥലത്ത് അന്വേഷണംനടത്തുമെന്ന് അന്വേഷണസംഘം അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഷൂട്ടിങ്ങിനെത്തിച്ച നാട്ടാനകൾ ഏറ്റുമുട്ടി, പരുക്കേറ്റ് കാട്ടിലേക്കോടിയ ആനയ്ക്കായി തിരച്ചിൽ

കൊച്ചി∙ കോതമംഗലത്ത് തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിനെത്തിച്ച നാട്ടാനകൾ ഏറ്റുമുട്ടി. കോതമംഗലം തുണ്ടം ഫോറസ്റ്റ് സ്റ്റേഷനു സമീപത്ത് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. പുതുപ്പള്ളി സാധു, മണികണ്ഠൻ എന്നീ ആനകളാണ് ഏറ്റുമുട്ടിയത്. പരുക്കേറ്റ...

ആ പ്രസിദ്ധ നടൻ പാതിരാത്രി കതകിൽ മുട്ടി, വാതിൽ പൊളിഞ്ഞുപോവുമോയെന്ന് ഭയന്നു- മല്ലിക ഷെരാവത്ത്

മുംബൈ:ഇടക്കാലത്ത് ബോളിവുഡിലെ ഗ്ലാമര്‍ സാന്നിധ്യമായിരുന്നു മല്ലികഷെരാവത്ത്. സിനിമ മേഖലയില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന അതിക്രമങ്ങളെ കുറിച്ച് അടുത്തിടെ അവര്‍ തുറന്നു പറഞ്ഞിരുന്നു. പല നടന്‍മാരും തന്നെ സമീപിച്ചിട്ടുണ്ടെന്നാണ് മല്ലിക വ്യക്തമാക്കിയത്. ഇപ്പോളിതാ...

'തൃശ്ശൂർ പൂരം കലക്കിയത് ആർഎസ്എസ്', പിന്നിൽ ഗൂഢാലോചന; ഉദ്യോഗസ്ഥ വീഴ്ചയുണ്ടായെന്നും എം വി ഗോവിന്ദൻ

തിരുവനന്തപുരം : തൃശ്ശൂർ പൂരം അലങ്കോലമാക്കാൻ ശ്രമിച്ചത് ആർ എസ് എസ് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പൂരം കലക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ഉദ്യോഗസ്ഥ വീഴ്ചയുമുണ്ടായിട്ടുണ്ടെന്നും എം വി ഗോവിന്ദൻ...

ഛത്തീസ്ഡഢിൽ ഏറ്റുമുട്ടൽ; 30 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു, തിരച്ചിൽ തുടരുന്നു

റായ്പുർ: ഛത്തീസ്ഗഢിലെ നാരായൺപുർ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ 30 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. നാരായൺപുർ-ദന്തേവാഡ ജില്ലാ അതിർത്തിയിലെ അബുജ്മദ് വനത്തിൽ ഉച്ചയ്ക്ക് ഒരു മണിയോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ്...

ബെംഗളൂരുവിലെ കോളേജുകളിൽ ബോംബ് ഭീഷണി

ബെംഗളൂരു: നഗരത്തിലെ കോളേജുകളിൽ ബോംബ് ഭീഷണി. കോളേജുകളിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന ഭീഷണി ഇമെയിലായാണ് ലഭിച്ചിരിക്കുന്നത്. ബിഎംഎസ്‌സിഇ കോളേജ്, എംഎസ് രാമയ്യ കോളേജ്, ബിഐടി കോളേജ് എന്നിവ അടക്കമുള്ള കോളേജുകളിലാണ് ഭീഷണി സന്ദേശം എത്തിയത്....

Popular this week