24.1 C
Kottayam
Friday, June 5, 2026
No menu items!

ഭര്‍ത്താവിന് കാമുകന്റെ കൂടെയുള്ള സ്വകാര്യ രംഗങ്ങളുടെ വീഡിയോ അയച്ചുകൊടുത്തു; വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ശേഷം ജീവനൊടുക്കി ഭര്‍ത്താവ്

Must read

ചണ്ഡീഗഡ്: കാമുകനുമായുള്ള ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങളുടെ വീഡിയോ കണ്ട ഭര്‍ത്താവ് മനംനൊന്ത് ജീവനൊടുക്കി. ഹരിയാനയിലെ റോഹ്തക് എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. മഗന്‍ എന്ന യുവാവാണ് ജീവനൊടുക്കിയത്. ഭാര്യ ദിവ്യയും കാമുകന്‍ ദീപക്കും ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും മഗന്‍ ആരോപിച്ചിരുന്നു. കാമുകനോടൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ദിവ്യയാണ് മഗന് അയച്ച് കൊടുത്ത്. ഇത് കണ്ടതിന് പിന്നാലെയാണ് യുവാവ് ജീവനൊടുക്കിയതെന്നാണ് കുടുംബം ആരോപിക്കുന്നത്.

മരിക്കുന്നതിന് മുന്‍പ് മഗന്‍ ഇരുവരുടെയും വീഡിയോ പങ്കുവച്ചിരുന്നു. വീഡിയോയില്‍ ദീപക്ക് പൊലീസ് ഉദ്യോഗസ്ഥനാണെന്നും മഗന്‍ പറയുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയില്‍ ഒരു മുറിയില്‍ ദിവ്യ നൃത്തം ചെയ്യുന്നതും അത് കാമുകന്‍ റെക്കോഡ് ചെയ്യുന്നതും കാണാം. പിന്നാലെ വലിയ വിമര്‍ശനമാണ് വീഡിയോയ്ക്ക് നേരെ ഉയര്‍ന്നത്.

- Advertisement -

ഭാര്യ തന്നെ ഉപദ്രവിച്ചിരുന്നതായും മഗന്‍ ആരോപിക്കുന്നു. ദീപക്കും ദിവ്യയും നിരന്തരം മാനസികമായി പീഡിപ്പിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തുവെന്നും മഗന്‍ പങ്കുവച്ച് വീഡിയോയില്‍ പറയുന്നു. ഇരുവര്‍ക്കുമെതിരെ കര്‍ശന നടപടി എടുക്കണമെന്നും തന്റെ മകനെ മാതാപിതാക്കളോടൊപ്പം നിര്‍ത്തണമെന്നും മഗന്‍ ആവശ്യപ്പെടുന്നുണ്ട്.

- Advertisement -

ജൂണ്‍ 18ന് യുവാവിന്റെ മൃതദേഹം മരത്തിന് മുകളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണശേഷം പിന്നീട് ഫോണ്‍ പരിശോധിച്ച ബന്ധുക്കളാണ് ആത്മഹത്യയെക്കുറിച്ച് വിവരിക്കുന്ന വിഡിയോ ദൃശ്യം കണ്ടത്. തന്റെ ഭാര്യ ദിവ്യയും ആണ്‍സുഹൃത്തും പൊലീസുകാരനുമായ ദീപക്കും തന്നെ ഉപദ്രവിക്കുന്നെന്ന് പറഞ്ഞാണ് വിഡിയോ തുടങ്ങുന്നത്. ദിവ്യ തന്റെ പിതാവിനെ കൊല്ലാനും പിതൃസ്വത്തായി ലഭിക്കുന്ന ഭൂമി വില്‍ക്കാനും തന്നെ പ്രേരിപ്പിച്ചെന്ന് മഗന്‍ ആരോപിച്ചിരുന്നു.

- Advertisement -

ഈ പണം തന്റെ കാമുകനായ ദീപക്കിന് പൊലീസ് ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കാന്‍ ഉപയോഗിക്കാനാണെന്നും ദിവ്യ മരിച്ച മഗനോട് പറഞ്ഞിരുന്നു. സംഭവത്തില്‍ ദിവ്യക്കെതിരെ കേസ് കൊടുക്കുകയും ചെയ്തിരുന്നു. ഈ പണം കൊണ്ട് ദിവ്യയും ദീപക്കും മഹാരാഷ്ട്രയില്‍ ഫ്‌ലാറ്റ് വാങ്ങാന്‍ പദ്ധതിയിട്ടിരുന്നെന്നും മഗന്‍ പറയുന്നു.

ദീപക്കിന് ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കുന്നതിനായി 5 ലക്ഷം വേണമായിരുന്നു. ഉപദ്രവം സഹിക്ക വയ്യാതെ അജയ് ഗോതമ്പ് വിറ്റുകിട്ടിയ ഒന്നരലക്ഷം ദിവ്യയ്ക്ക് കൊടുത്തെന്നും വീണ്ടും ദിവ്യ ശല്യം ചെയ്‌തെന്നും യുവാവ് പറയുന്നു. ഒടുവില്‍ തന്റെ വിവാഹ ബ്രേസ്‌ലറ്റ് പണയം വച്ച് കിട്ടിയ 2 ലക്ഷവും ദിവ്യയ്ക്ക് നല്‍കി. എന്നാല്‍ വീണ്ടും ഒന്നരലക്ഷം വേണമെന്ന് ദിവ്യ ആവശ്യപ്പെട്ടു.

വിവാഹത്തിന് ശേഷമാണ് ദിവ്യ മുന്‍പ് വിവാഹിതയായതാണെന്നും ആ വിവാഹത്തിലൊരു കുട്ടിയുണ്ടെന്നും അജയ് അറിയുന്നത്. വിവാഹബന്ധം വേര്‍പിരിയാതെയാണ് അജയെ ദിവ്യ വിവാഹം ചെയ്യുന്നത്. ഹിന്ദു മാരീജ് ആക്ട് പ്രകാരം വിവാഹബന്ധം വേര്‍പിരിയാത്ത ഒരാള്‍ക്ക് പുനര്‍വിവാഹം കഴിക്കുന്നതില്‍ വിലക്കുണ്ടെന്ന് അജയ് സംഭവം ഒരു അഭിഭാഷക സുഹൃത്തിനോട് ചോദിച്ച് അറിഞ്ഞു. എന്നാല്‍ കേസിന് പോകാതെ ആദ്യഭര്‍ത്താവിനൊപ്പം പോകാന്‍ പണം കൊടുത്തൊഴിവാക്കാനാണ് മഗന്‍ ശ്രമിച്ചത്.

സ്ഥലം എംപിയേയും എംഎല്‍എയെയും സ്ത്രീസുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ ആളുകളെ വിഡിയോയില്‍ അജയ് പരാമര്‍ശിക്കുന്നുണ്ട്. 2019ലാണ് ദിവ്യയെ ഇയാള്‍ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെടുന്നത്. ആദ്യം ദിവ്യയെ കുടുംബം അംഗീകരിച്ചില്ലെങ്കിലും ഇരുവര്‍ക്കും ഒരു കുഞ്ഞ് പിറന്നപ്പോള്‍ കുടുംബം ഇവരെ സ്വീകരിക്കുകയായിരുന്നു.

ദിവ്യ ജോലിയെന്ന പേരില്‍ ദിവസങ്ങളോളം വീട് വിട്ട് നിന്നിരുന്നു. ഇത് മഹാരാഷ്ട്രയിലെ ദീപക്കിനെ കാണാനാണെന്ന് പിന്നീട് വ്യക്തമായിരുന്നു. മഗന്റെ ഫോണില്‍ ദിവ്യ അയച്ച നിരവധി വിഡിയോകളും ചിത്രങ്ങളും പൊലീസിന് മഗയുടെ വാദം സത്യമാണെന്ന് തെളിവായി ലഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

Popular this week