ന്യൂഡൽഹി: ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി ഹരിയാനയിൽ നിന്നുള്ള കർഷക സ്ത്രീകളുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. സോണിയാ ഗാന്ധിയുടെ വസതിയിൽ സംഘടിപ്പിച്ച ഉച്ചഭക്ഷണ വിരുന്നിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ രാഹുൽ ട്വിറ്ററിൽ പങ്കുവച്ചു.
രാഹുൽ ഗാന്ധിയെ വിവാഹം കഴിപ്പിക്കൂവെന്ന് ഒരു കർഷകസ്ത്രീ സോണിയാ ഗാന്ധിയോട് ആവശ്യപ്പെടുന്ന വീഡിയോ ഭാഗം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. രാഹുലിനു വേണ്ടി ഒരു പെൺകുട്ടിയെ കണ്ടെത്തൂവെന്ന് സോണിയാ ഗാന്ധി അവർക്ക് മറുപടിയും നൽകി.
അവർക്കൊപ്പം ഭക്ഷണം കഴിക്കുന്നതും, സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും നൃത്തം ചെയ്യുന്നതും വീഡിയോയിലുണ്ട്. ‘എനിക്കും അമ്മയ്ക്കും പ്രിയങ്കയ്ക്കും ഓർമ്മിക്കാൻ ചില വിശിഷ്ടാതിഥികളോടൊപ്പം ഒരു ദിവസം’ എന്ന കുറിപ്പോടെയാണ് രാഹുൽ വീഡിയോ പങ്കുവച്ചിട്ടുള്ളത്.
ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഹരിയാനയിലെ സോനിപത്തിലെത്തിയ രാഹുൽ ഗാന്ധി അവിടത്തെ കർഷകരെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. കർഷക സഹോദരിമാർ ഡൽഹിയിലെത്തിയെന്നും വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടുവെന്നും കോൺഗ്രസ് ട്വിറ്ററിൽ കുറിച്ചു.
मां, प्रियंका और मेरे लिए एक यादगार दिन, कुछ खास मेहमानों के साथ!
— Rahul Gandhi (@RahulGandhi) July 29, 2023
सोनीपत की किसान बहनों का दिल्ली दर्शन, उनके साथ घर पर खाना, और खूब सारी मज़ेदार बातें।
साथ मिले अनमोल तोहफे – देसी घी, मीठी लस्सी, घर का अचार और ढेर सारा प्यार।
पूरा वीडियो यूट्यूब पर:https://t.co/2rATB9CQoz pic.twitter.com/8ptZuUSDBk