കൊച്ചി: തൃക്കാക്കര നഗരസഭാ ഭരണം യുഡിഎഫ് നിലനിർത്തി. കോൺഗ്രസിലെ രാധാമണി പിള്ളയാണ് പുതിയ അധ്യക്ഷ. കോൺഗ്രസ് വിമതരുടെ സഹായത്തോടെയാണ് യുഡിഎഫ് ഭരണം നിലനിർത്തിയത്.
43 അംഗ നഗരസഭയിൽ 24 പേരുടെ പിന്തുണയാണ് യുഡിഎഫിന് ലഭിച്ചത്. 17 വോട്ട് എൽഡിഎഫിനും ലഭിച്ചു. മുൻ അധ്യക്ഷ അജിതാ തങ്കപ്പൻ്റെ വോട്ട് അസാധുവായി. ഒരു എൽഡിഎഫ് അംഗം ആരോഗ്യകാരണങ്ങളാൽ വോട്ടെടുപ്പിൽ പങ്കെടുത്തില്ല.
ഭരണത്തിൽ പങ്കാളിത്തമെന്ന വിമതരുടെ ആവശ്യം യുഡിഎഫ് അംഗീകരിച്ചതോടെയാണ് പിന്തുണ ലഭിച്ചത്. വൈസ് ചെയർമാൻ സ്ഥാനവും സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനവും വേണമെന്നാണ് വിമതരുടെ ആവശ്യം.
അടുത്ത മാസം 4 ന് ആണ് വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ്. മുസ്ലീം ലീഗ് കൗണ്‍സിലര്‍മാര്‍ വിപ്പ് കൈമാറാത്തത് യുഡിഎഫിന് പ്രതിസന്ധിയായിരുന്നു. എന്നാല്‍ ഇന്നത്തെ അവിശ്വാസ പ്രമേയത്തില്‍ നാടകീയമായി ഒന്നും സംഭവിച്ചില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News