കൊച്ചി: ലൈഫ് മിഷന്‍ പദ്ധതി നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദങ്ങള്‍ കൊഴുക്കുമ്പോള്‍ ലൈഫ് മിഷന്‍ പദ്ധതി നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് അഡ്വ. ഹരീഷ് വാസുദേവന്‍. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. പെരുമ്പാവൂര്‍ ജിഷ സംഭവത്തിനു ശേഷം പിണറായി വിജയന്‍ പറഞ്ഞ ഒരു വാചകമുണ്ട്. LDF അധികാരത്തില്‍ വന്നാല്‍ വീടില്ലാതെ പുറമ്പോക്കില്‍ താമസിക്കുന്ന മനുഷ്യര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന്. തലചായ്ക്കാന്‍ സ്വന്തമായി ഒരു കൂരയില്ലാത്ത മനുഷ്യര്‍ക്ക് ഒരു വീടുംകൂടി സര്‍ക്കാര്‍ വെച്ചു നല്‍കുക എന്നത് സാധാരണ ഗതിയില്‍ നടപ്പുള്ള കാര്യമല്ല. എന്നാല്‍ ഭരണഘടനയില്‍ സോഷ്യലിസം എന്നെഴുതി വെച്ചിരിക്കുന്നത് സാമ്പത്തിക ഉച്ചനീചത്വങ്ങള്‍ കുറയ്ക്കാനാണ്. വീടില്ലാത്തവന് വീട് നിര്‍മ്മിച്ചു നല്‍കുന്നത് വഴി ഭരണഘടയുടെ യഥാര്‍ത്ഥ ഉദ്ദേശലക്ഷ്യങ്ങളാണ് നിറവേറ്റപ്പെടുന്നതെന്നും ഹരീഷ് വാസുദേവന്‍ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം
വീട് ജീവിതം.
പെരുമ്പാവൂര്‍ ജിഷ സംഭവത്തിനു ശേഷം പിണറായി വിജയന്‍ പറഞ്ഞ ഒരു വാചകമുണ്ട്. LDF അധികാരത്തില്‍ വന്നാല്‍ വീടില്ലാതെ പുറമ്പോക്കില്‍ താമസിക്കുന്ന മനുഷ്യര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന്. ഭവനരഹിതരില്ലാത്ത കേരളമുണ്ടാക്കുക എന്നതാണ് ലക്ഷ്യമെന്ന്. ജിഷമാര്‍ ഉണ്ടാവില്ലെന്ന്.
ഭൂമിയില്ലാത്തവര്‍ക്കെല്ലാം ഭൂമിയുടെ ഉടമസ്ഥത എന്ന വലിയ ലക്ഷ്യം ഒരുപരിധിവരെ കൈവരിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം.
തലചായ്ക്കാന്‍ സ്വന്തമായി ഒരു കൂരയില്ലാത്ത മനുഷ്യര്‍ക്ക് ഒരു വീടുംകൂടി സര്‍ക്കാര്‍ വെച്ചു നല്‍കുക എന്നത് സാധാരണ ഗതിയില്‍ നടപ്പുള്ള കാര്യമല്ല. എന്നാല്‍ ഭരണഘടനയില്‍ സോഷ്യലിസം എന്നെഴുതി വെച്ചിരിക്കുന്നത് സാമ്പത്തിക ഉച്ചനീചത്വങ്ങള്‍ കുറയ്ക്കാനാണ്. വീടില്ലാത്തവന് വീട് നിര്‍മ്മിച്ചു നല്‍കുന്നത് വഴി ഭരണഘടയുടെ യഥാര്‍ത്ഥ ഉദ്ദേശലക്ഷ്യങ്ങളാണ് നിറവേറ്റപ്പെടുന്നത്.
2 ലക്ഷം വീടുകള്‍ നിര്‍മ്മിച്ച് നല്‍കുക എന്നത് ഒട്ടും ചെറിയ കാര്യമല്ല. അതൊരു സ്പീഡ് ട്രാക്കില്‍ പൂര്‍ത്തീകരിച്ചു നല്‍കിയ ‘ലൈഫ് മിഷന്‍’ 2 ലക്ഷം പുതിയ ജീവിതങ്ങളിലാണ് വെളിച്ചം തെളിച്ചത്.
ഇത് തീര്‍ത്തും അഭിനന്ദനാര്‍ഹമായ ഒരു പ്രവര്‍ത്തിയാണ്. മറ്റെന്തൊക്കെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോഴും, മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ലൈഫ് മിഷന്‍ നടത്തിയ ഈ നേട്ടത്തിനു ഈ സര്‍ക്കാരിനെ ഹൃദയംഗമമായി അഭിനന്ദിക്കുന്നു.
2 ലക്ഷം വീടില്ല, 75,000 മേ ഉള്ളൂ എന്നു പ്രതിപക്ഷ നേതാവ് പറയുന്നു. ആവട്ടെ, രാഷ്ട്രീയ വിഷയങ്ങളില്‍ തമ്മിലടിച്ചാലും കേരളം ഇക്കാര്യത്തില്‍ക്കൂടി ഇന്ത്യയില്‍ ഒന്നാമത് ആകുകയാണ്.
ലക്ഷക്കണക്കിന് മുഖങ്ങളില്‍ ഈ ജീവിത പുഞ്ചിരി വിരിയട്ടെ. ??
അതിലൊരു ചിരി ജിഷയുടെ ആത്മാവ് ആയിരിക്കും. തീര്‍ച്ച.
അഡ്വ.ഹരീഷ് വാസുദേവന്‍.