33.4 C
Kottayam
Saturday, May 4, 2024

കെ.സുധാകരന്റെ സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ കോണ്‍ഗ്രസ് തള്ളിപ്പറഞ്ഞിട്ടുണ്ടോ? എന്നാല്‍ സി.പി.എം അങ്ങനെയല്ല

Must read

മുന്‍ എം.പി ജോയ്‌സ് ജോര്‍ജ് സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കളുടെ മുന്‍കാല പ്രസ്താവനകളെ ഓര്‍മിപ്പിച്ച് ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ്. സി.പി.എം ജോയ്‌സ് ജോര്‍ജിന്റെ പരാമര്‍ശത്തിനെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ചു രംഗത്തുവന്നു. 24 മണിക്കൂറിനുള്ളില്‍ ഔദ്യോഗികമായി സി.പി.എം തന്നെ ജോയ്‌സ് ജോര്‍ജിന്റെ പ്രസ്താവനയെ തള്ളിപ്പറയുകയും ചെയ്തു. കെ.സുധാകരന്‍ പറഞ്ഞ സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ ഇന്നേവരെ കോണ്‍ഗ്രസ് പാര്‍ട്ടി ഔദ്യോഗികമായി തള്ളിപ്പറഞ്ഞിട്ടുണ്ടോ? ഹരീഷ് വാസുദേവന്‍ ചോദിക്കുന്നു.

എറണാകുളം സെന്റ് തെരേസസ് കോളേജ് വിദ്യാര്‍ത്ഥികളെ രാഹുല്‍ ഗാന്ധി ഐക്കിഡോ പരിശീലിപ്പിച്ചതിനെ പരിഹസിച്ചായിരുന്നു ജോയ്‌സ് ജോര്‍ജ്ജിന്റെ വിവാദ പരാമര്‍ശം. പ്രസ്താവന വിവാദമായതിന് പിന്നാലെ ജോയ്സിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയനടക്കം രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിക്കുന്നത് എല്‍.ഡി.എഫിന്റെ നയമല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് പരസ്യമായി ഖേദം പ്രകടിപ്പിച്ച് ജോയിസ് രംഗത്തെത്തിയത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഇടതു പ്രൊഫൈലുകള്‍ തന്നെ പരസ്യ വിമര്‍ശനം ഉന്നയിച്ചു. 24 മണിക്കൂറിനുള്ളില്‍ ഔദ്യോഗികമായി CPIM ജോയ്‌സ് ജോര്‍ജിന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞു. മുഖ്യമന്ത്രി തള്ളിപ്പറഞ്ഞു. ജോയ്സ് ജോര്‍ജ് മാപ്പും പറഞ്ഞു. ഒറ്റപ്പെട്ട വ്യക്തികളുടെ നിലപാടല്ല LDF ന്.

കെ.സുധാകരന്‍ പറഞ്ഞ സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ ഇന്നേവരെ കോണ്ഗ്രസ് പാര്‍ട്ടി ഔദ്യോഗികമായി തള്ളിപ്പറഞ്ഞിട്ടുണ്ടോ എന്ന ഇടതുസുഹൃത്തുക്കളുടെ ചോദ്യം തികച്ചും ന്യായമാണ്. പ്രവര്‍ത്തിയിലൂടെയാണ് കോണ്‍ഗ്രസിന്റെ മറുപടി വേണ്ടത്. അത് എപ്പോഴുണ്ടാകും?

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week