23.1 C
Kottayam
Saturday, November 23, 2024

വിക്രത്തിലെ ചെറിയ വേഷത്തിനു പിന്നിലെ കാരണം,ഹരീഷ് പേരടി പറയുന്നു

Must read

കൊച്ചി: വിക്രം എന്ന വലിയ സിനിമയില്‍ ചെറിയൊരു കഥാപാത്രമായി പ്രത്യക്ഷപ്പെട്ടതിനു പിന്നില്‍ കാരണമുണ്ടെന്ന് നടന്‍ ഹരീഷ് പേരടി. കൈതിയിലെ സ്റ്റീഫന്‍ രാജ് വിക്രമില്‍ കൊല്ലപ്പെടണമെങ്കില്‍ ലോകേഷ് മാജിക്ക് ഇനിയും വരാനിരിക്കുന്നുവെന്ന് താരം സമൂഹമാധ്യമത്തില്‍ കുറിച്ചു. വിക്രമില്‍ എന്തുകൊണ്ട് ചെറിയ വേഷത്തില്‍ അഭിനയിച്ചുവെന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞെഴുതിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോകേഷിന് ഇനിയും വരികള്‍ പൂരിപ്പിക്കാനുണ്ട്. ഉലകനായകന്‍ കമല്‍ ഹാസന്റെ സിനിമയില്‍ മുഖം കാണിക്കണമെന്ന തന്റെ ഒടുങ്ങാത്ത ആഗ്രഹമാണ് വിക്രമിലൂടെ പൂവണിഞ്ഞതെന്നും ഹരീഷ് പറഞ്ഞു.

ഹരീഷ് പേരടിയുടെ വാക്കുകള്‍.-”എന്നെ സ്‌നേഹിക്കുന്ന പല സിനിമാ പ്രേമികളും എന്നോട് ചോദിച്ചു. തമിഴ് സിനിമയില്‍ പ്രാധാന കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യാന്‍ അവസരം കിട്ടിയ നിങ്ങള്‍ എന്തിനാണ് വിക്രമില്‍ ഇത്രയും ചെറിയ ഒരു കഥാപാത്രത്തെ ചെയ്തത് എന്ന്. വിക്രം കാണുന്നതിനുമുമ്പ് വീണ്ടും കൈതി കാണാന്‍ ലോകേഷ് പറഞ്ഞത് വെറുതെ പറഞ്ഞതല്ല. കൈതിയിലെ സ്റ്റീഫന്‍രാജ് വിക്രമില്‍ കൊല്ലപ്പെടണമെങ്കില്‍ ലോകേഷ് മാജിക്ക് ഇനിയും വരാനിരിക്കുന്നു എന്ന് മാത്രം.

ലോകേഷിന് ഇനിയും വരികള്‍ പൂരിപ്പിക്കാനുണ്ടെന്ന് മാത്രം…പിന്നെ മദനോത്സവം ഞാന്‍ കാണുന്നത് നാലാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ്. കമല്‍ഹാസന്‍ എന്ന ആ ഇതിഹാസത്തിന്റെ സിനിമയില്‍ മുഖം കാണിക്കണമെന്ന എന്റെ ഒടുങ്ങാത്ത ആഗ്രഹവും..കോയമ്പത്തൂരില്‍ വച്ച് ഇന്നാണ് സിനിമ കണ്ടത്…Seat Edge Experience…എനിക്ക് അത്ര പരിചയമില്ലാത്ത എന്റെ ശരീരത്തിലെ പല അവയവങ്ങളും തുള്ളി ചാടിയ അനുഭവം…കമല്‍ സര്‍..ഉമ്മ..ലോകേഷ് സല്യൂട്ട്.”

വിക്രം സിനിമയുടെ വിജയത്തിൽ നടൻ സൂര്യയ്ക്ക് റോളക്സ് വാച്ച് സമ്മാനിച്ച് കമൽഹാസൻ. കമലാഹാസൻ തന്‍റെ സ്വന്തം വാച്ചാണ് സ്നേഹോപഹാരമായി സൂര്യക്ക് സമ്മാനിച്ചത്. ചിത്രത്തിന്റെ ക്ലൈമാക്സിൽ റോളക്സ് എന്ന വില്ലൻ കഥാപാത്രമായി എത്തുന്ന സൂര്യയുടെ പ്രകടനം തിയറ്ററുകളിൽ വലിയ കയ്യടിയാണ് നേടുന്നത്. ലക്ഷങ്ങൾ വില വരുന്ന വാച്ച് ആണിത്. കമല്‍ഹാസൻ വാച്ച് സമ്മാനിക്കുന്ന ചിത്രങ്ങൾ സൂര്യ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.

റോളക്സ് വാച്ച് ശ്രേണിയിലെ ഏറ്റവും വില കൂടിയ മോഡലുകളിലൊന്നായ റോളക്സ് ഡേ ഡേറ്റ് പ്രസിഡെൻഷ്യൽ ആണ് കമൽ, സൂര്യയ്ക്ക് സമ്മാനിച്ചത്. ലോക നേതാക്കളടക്കമുള്ള വിവിഐപികൾ ഉപയോഗിക്കുന്ന വാച്ചിന് ഏകദേശം മുപ്പത് ലക്ഷം രൂപയാകും.

നേരത്തേ, സംവിധായകൻ ലോകേഷ് കനകരാജിന് ലക്സസ് ഇഎസ് 300 എച്ച് എന്ന ആഡംബര കാറും 13 സഹസംവിധായകർക്ക് അപ്പാച്ചെ 160 ആർടിആർ ബൈക്കും കമൽ സമ്മാനമായി നൽകിയിരുന്നു.

ലോകേഷിന് പുതിയ കാറിന്റെ താക്കോൽ കമൽ സമ്മാനിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ‘നന്ദി ആണ്ടവനേ’ എന്ന ക്യാപ്ഷനോടെ കാറിന്റെ ചിത്രവും ലോകേഷ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ലെക്സസ് കാറുകളോടു ഭ്രമമുള്ള കമൽ ആദ്യമായാണ് അത്തരത്തിലൊന്ന് ഒരാൾക്ക് സമ്മാനമായി നൽകുന്നത്.

താനേ സേർന്ത കൂട്ടം’ എന്ന ചിത്രത്തിന്റെ വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി നടൻ സൂര്യ സംവിധായകൻ വിഘ്നേഷ് ശിവന് ഇന്നോവയും തെലുങ്ക് നടൻ രവി തേജ സംവിധായകന് റേഞ്ച് റോവർ വേളാറും സമ്മാനിച്ചിട്ടുണ്ട്.

ജൂൺ 3 ന് റിലീസായ വിക്രത്തിന് വലിയ പ്രേക്ഷകസ്വീകാര്യതയാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത് 5 ദിവസം കൊണ്ട് 200 കോടിയിലേറെ രൂപയാണ് ബോക്സ്ഓഫിസിൽ നിന്ന് ചിത്രം നേടിയത്. ‌മലയാളി താരങ്ങളായ ഫഹദ് ഫാസിൽ, നരേൻ, ചെമ്പൻ വിനോദ് ജോസ്, കാളിദാസ് ജയറാം ഉൾപ്പെടെയുള്ളവർ ചിത്രത്തിലുണ്ട്.

കൈതി എന്ന തന്റെ ചിത്രത്തിന്റെ അടുത്ത ഭാഗമായിട്ടാണ് ലോകേഷ് വിക്രം ഒരുക്കിയിരിക്കുന്നത്. സൂപ്പർ താരം സൂര്യ അതിഥിവേഷത്തിൽ ചിത്രത്തിലെത്തുന്നുണ്ട്. അടുത്ത ഭാഗത്തിൽ തനിക്കൊപ്പം മുഴുനീള വില്ലൻ വേഷത്തിൽ സൂര്യ ഉണ്ടാകുമെന്ന് കമൽ ഹാസനും ഉറപ്പിച്ചു പറയുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ബൂം ബൂം ബുമ്ര…! പെർത്തിൽ ഇന്ത്യയെ 150 റൺസിന് തകർത്ത ഓസീസിന് അതേ നാണയത്തിൽ തിരിച്ചടി നൽകി ബുംറയും കൂട്ടരും

പെർത്ത്: ബോർഡർ-ഗാവസ്‌കർ ട്രോഫിയിൽ ഓസ്ട്രേലിയ ഒരുക്കിയ പേസ് കെണിയിൽ വീണെങ്കിലും അതേ നാണയത്തിൽ തിരിച്ചടിച്ച് ഇന്ത്യ. ഇന്ത്യൻ നായകൻ രോഹിത് ശർമ്മയില്ലാതെ ഓസ്‌ട്രേലിയയുമായി ആദ്യ ടെസ്റ്റിന് ഇറങ്ങിയ ആദ്യ ഇന്നിങ്‌സിൽ വെറും 150...

മൊബൈൽ ഫോണുകളിൽ തെളിവുകളുണ്ടെന്ന് പൊലീസ്, അമ്മുവിന്‍റെ മരണത്തിൽ സഹപാഠികളായ മൂന്നുപേരും റിമാന്‍ഡിൽ

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവന്‍റെ മരണത്തിൽ അറസ്റ്റിൽ ആയ മൂന്ന് സഹപാഠികളെയും റിമാന്‍ഡ് ചെയ്തു. ഉച്ചയ്ക്കുശേഷം മൂന്നു പ്രതികളെയും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും 14 ദിവസത്തേക്ക് പ്രതികളെ...

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങൾ പിടികൂടി

ശ്രീന​ഗർ: ഛത്തീസ്ഗഢിൽ ഏറ്റുമുട്ടലിൽ 10 മാവോയിസ്റ്റുകളെ വധിച്ചു. സുഖ്മ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊരജഗുഡ, ദന്തേവാഡ, നാഗരാം, ബന്ദാർപദാർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലുണ്ടായ വിവരം ബസ്തർ റേഞ്ച് ഐ.ജി സുന്ദർരാജ് സ്ഥിരീകരിച്ചു. ജില്ലാ...

സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു; കൈയ്യബദ്ധം പിറന്നാൾ ദിനത്തിൽ

ന്യൂയോർക്ക്: പിറന്നാൾ ദിനത്തിൽ അബദ്ധത്തിൽ സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് 23കാരന് ദാരുണാന്ത്യം. തെലങ്കാനയിലെ ഉപ്പൽ സ്വദേശിയായ ആര്യൻ റെഡ്ഡിയാണ് ജന്മദിനം ആഘോഷിക്കുന്നതിനിടെ അമേരിക്കയിൽ വെടിയേറ്റ് മരിച്ചത്. ജോർജിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ ബിരുദാനന്തര...

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചു; 2 പേര്‍ക്ക് ദാരുണാന്ത്യം, മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

പാലക്കാട്: പാലക്കാട് കൊടുവായൂരിൽ മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് രണ്ട് പേർ മരിച്ചു. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. കാർ അമിത വേഗതയിലായിരുന്നു. മദ്യലഹരിയിൽ കാര്‍ ഓടിച്ച എലവഞ്ചേരി സ്വദേശി പ്രേംനാഥിനെ പൊലീസ് കസ്റ്റഡിയിലെടുത്തു....

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.