വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസ്: ആറ്റിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ മുങ്ങിത്താഴുന്നതിനിടെ പോലീസ് രക്ഷപ്പെടുത്തി പിടികൂടി

മദ്യപിച്ച് സ്ത്രീകളെ ശല്യം ചെയ്യുന്നത് പതിവ്; വീട്ടമ്മയെ കടന്നുപിടിക്കാൻ ശ്രമിച്ചത് തടഞ്ഞ ഭർത്താവിന്റെ കൈപ്പത്തിക്ക് വെട്ടി; പൊലീസിനെ കണ്ട് ആറ്റിൽ ചാടിയ പ്രതിയെ പിടികൂടിയത് സാഹസികമായി

ഹരിപ്പാട്: വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചത് തടഞ്ഞ ഭർത്താവിന്റെ കൈപ്പത്തി വെട്ടിമാറ്റാൻ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടിയത് സാഹസികമായി. പോലീസിനെ കണ്ട് ആറ്റിൽ ചാടിയ പ്രതി മുങ്ങിത്താഴാൻ തുടങ്ങിയപ്പോൾ പൊലീസ് സംഘം ഇയാളെ രക്ഷപ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പള്ളിപ്പാട് സ്വദേശി ഷിബുവിനെയാണ് (45) ഹരിപ്പാട് പൊലീസ് പിടികൂടിയത്.

മാന്നാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ 107 പടശേഖരത്തിന് സമീപമുള്ള മോട്ടോർ തറയിൽ ഷിബു ഒളിവിൽ കഴിയുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് പൊലീസ് സംഘം ഒളിത്താവളം വളഞ്ഞതോടെയാണ് ഉദ്യോഗസ്ഥരെ വെട്ടിച്ച് പ്രതി അച്ചൻകോവിലാറ്റിലേക്ക് ചാടിയത്. എന്നാൽ, പ്രതി രക്ഷപ്പെടാതിരിക്കാൻ ആറിന്റെ എല്ലാ വശങ്ങളിലും പൊലീസ് നേരത്തെ തന്നെ നിലയുറപ്പിച്ചിരുന്നു.

ഏറെ നേരം ആറ്റിൽ നീന്തിയതോടെ അവശനായ ഷിബു മുങ്ങിത്താഴാൻ തുടങ്ങി. അപകടം തിരിച്ചറിഞ്ഞ പൊലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ ആറ്റിലിറങ്ങി പ്രതിയെ സുരക്ഷിതമായി കരയ്‌ക്കെത്തിക്കുകയായിരുന്നു. മദ്യപിച്ച് സ്ത്രീകളെ ശല്യം ചെയ്യുന്നതും അസഭ്യം പറയുന്നതും പതിവാക്കിയ ഷിബു നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഹരിപ്പാട് പൊലീസിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

Haripad police captured Shibu (45), an accused in an attempted murder case, following a dramatic chase that ended in the Achankovil River. After jumping into the river to evade arrest, Shibu began to drown due to exhaustion, prompting police officers to dive in and rescue him. Shibu, a habitual offender involved in several criminal cases, had allegedly attacked a man while trying to molest the man’s wife.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News