കൊച്ചി: പേരോട് ഉസ്താദിന്റെ മകന്റെ കല്യാണ കുറിയില്‍ പെണ്‍കുട്ടിയുടെ പേര് ചേര്‍ക്കാത്തതില്‍ പരിഹാസവുമായി അഡ്വക്കേറ്റും രാഷ്ട്രീയ നിരീക്ഷകനുമായ ഹരീഷ് വാസുദേവന്‍. ആയിഷ മാര്‍ക്കറൗസിന്റെ ഫേസ്ബുക്ക് കുറിപ്പ് പങ്ക്വെച്ചാണ് ഹരീഷ് വാസുദേവന്‍ പ്രതികരണവുമായി രംഗത്ത് എത്തിയത്. ഗേ വിവാഹമാണെന്നാണ് ആദ്യം കരുതിയതെന്നും പിന്നെയാണ് പോസ്റ്റ് വായിച്ചതെന്നും സ്ത്രീ എന്താ അടിമയോ എന്നാണ് ഹരീഷ് കുറിപ്പിലൂടെ വ്യക്തമാക്കിയത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ഗേ വിവാഹമാണെന്നാണ് ആദ്യം കരുതിയത്. പിന്നെയാണ് പോസ്റ്റ് വായിച്ചത്..
അയ്യേ…. നാണംകെട്ട ഏര്‍പ്പാട്. സ്ത്രീ എന്താ അടിമയോ? ആണുങ്ങള്‍ മാത്രം തമ്മിലുള്ള ഇടപാടാണോ വിവാഹം? ആ സ്ത്രീയുടെ പേര് പോലുമില്ല പാവം അവരുടെ ഒരു അവസ്ഥ !
ആയിഷ മാര്‍ക്കറൗസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
അങ്ങ് ദൂരെ ഉള്ള താലിബാന്‍ ഒന്നുമല്ല യഥാര്‍ത്ഥ ഇസ്ലാം. നമ്മളൊന്നും അങ്ങനെയല്ല, നമ്മുടെ ചുറ്റുമുള്ളവരൊന്നും അങ്ങനെയല്ല, ഇവിടെ സ്ത്രീകള്‍ കല്യാണങ്ങള്‍ ആഘോഷിക്കുന്നില്ലേ? നമ്മള് അവര്‍ക്ക് വേണ്ട സോതന്ത്ര്യം കൊടുക്കുന്നില്ലേ? ആവശ്യത്തിന് ബിരിയാണി വിളമ്ബുന്നില്ലേ? കൈ നൊറച്ചും വള ഇല്ലേ?…
പേരോട് ഉസ്താദിന്റെ മോന്റെ കല്യാണ കുറിയാണ്… പെണ്ണിന്റെ പേര് പോലും അപ്രത്യക്ഷമാണ്! കല്യാണ വിഡിയോയില്‍ വരന്‍ മാത്രം കാറിലും റോഡിലും സ്റ്റേജിലും നിന്നും തിരിഞ്ഞും ചിരിച്ചും കൂട്ടുകാരുടെ തോളില്‍ കൈയിട്ടും പലേ പോസിലും ആഘോഷിക്കുന്ന ഷൂട്ട്. ഉപ്പയുടെ മകളായും ഇദ്ദേഹത്തിന്റെ ഭാര്യയായും മാത്രം ഒതുക്കിയ ഒരുവള്‍. ആവശ്യത്തിന് സ്വാധീനവും പവറും ഇല്ലാത്തതു കൊണ്ട് മാത്രം താലിബാന്‍ ആവാന്‍ പറ്റാത്തവരുണ്ട് നമ്മുടെ ഇടയില്‍.