തിരുവനന്തപുരം: തെരഞ്ഞൈടുപ്പ് സത്യവാങ്മൂലത്തില്‍ പോലും കള്ളം പറഞ്ഞ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പൊളിച്ചടുക്കി അഡ്വ. ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പ്. മുഖ്യമന്ത്രിയായിരുന്ന 2014-15 കാലത്ത് അവസാനമായി നികുതി റിട്ടേണ്‍ നല്‍കിയ ഉമ്മന്‍ചാണ്ടി വാര്‍ഷിക വരുമാനമായി കാണിച്ചത് വെറും 3,42,230 രൂപയാണ്. അഥവാ പ്രതിമാസ വരുമാനം വെറും 28,600 രൂപ.
മുഖ്യമന്ത്രിയുടെ ശമ്പളം എത്രയാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നിരിക്കെയാണ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നികുതിയില്‍ വന്‍വെട്ടിപ്പ് നടത്തി ഉമ്മന്‍ചാണ്ടി അതുപൊതുജനത്തിന് മുന്നില്‍ സമ്മതിക്കുകയും ചെയ്തിരിക്കുന്നത്. 2015 നു ശേഷം ഉമ്മന്‍ചാണ്ടി വരുമാന നികുതി അടയ്ക്കുകയോ റിട്ടേണ്‍ സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ലെന്നും ഹരീഷ് വാസുദേവന്‍ ചൂണ്ടിക്കാണിക്കുന്നു.
ഇതോടൊപ്പം ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ വക്കീലാണ്. 2020 റിട്ടേണ്‍ അനുസരിച്ച് പ്രതിമാസ വരുമാനം 11,811 രൂപയാണ് അദ്ദേഹം രേഖയില്‍ കാണിച്ചിരിക്കുന്നത്. അരിയാഹാരം കഴിക്കുന്നവരില്‍ എത്രപേര്‍ ഈ കണക്ക് വിശ്വസിക്കുമെന്ന് ഹരീഷ് ചോദ്യം ചെയ്യുന്നു.
‘ഒരേ സമയം സ്വന്തം ജനതയോട് കള്ളം പറയുകയും, അതേസമയം നികുതി വെട്ടിക്കുകയും ചെയ്യുന്ന ഒരാള്‍ മാന്യനായി, ഒരു വലിയ ജനതയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഒക്കെയായി മാറുന്നെങ്കില്‍, ആ ജനത അടിസ്ഥാനപരമായി തട്ടിപ്പിന് കൂട്ടുനില്‍ക്കുന്ന, ഇന്റഗ്രിറ്റി ഇല്ലാത്ത ജനത ആയിരിക്കണം. അല്ലെങ്കില്‍ അയാളുടെ ഈ മുഖം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടാന്‍ മറ്റു പാര്‍ട്ടികള്‍ പരാജയപ്പെട്ടത് കൊണ്ടാവണം. പൊതുജീവിതത്തില്‍ അടിസ്ഥാന സത്യസന്ധത കാണിക്കാത്ത മനുഷ്യരെങ്ങനെയാണ് ഒരു സംസ്ഥാനത്തെ സത്യത്തിന്റെ മാര്‍ഗ്ഗത്തില്‍ നയിക്കുന്നത്’ എന്നാണ് ഹരീഷ് വാസുദേവന്റെ ചോദ്യം.
അഡ്വ. ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പ്:
ഉമ്മന്‍ചാണ്ടിയുടെ വരുമാനം.
201415 വര്‍ഷം ഉമ്മന്‍ചാണ്ടി കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ആ വര്‍ഷമാണ് അദ്ദേഹം വരുമാന നികുതി റിട്ടേണ്‍ അവസാനമായി നല്‍കിയത്. ഒരു മുഖ്യമന്ത്രിക്ക് ശമ്പളം എത്രയാണെന്ന് അറിയാമല്ലോ. എന്നാല്‍ അദ്ദേഹം 201415 ലെ റിട്ടേണില്‍ വാര്‍ഷിക വരുമാനമായി കാണിച്ചത് വെറും 3,42,230 രൂപ !
അതായത്, മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രതിമാസ വരുമാനം വെറും 28,600 രൂപ !
50 വര്‍ഷമായി അദ്ദേഹം പുതുപ്പള്ളി MLA ആണ്. 50 വര്‍ഷത്തെ MLA പെന്‍ഷന്‍ ഒരാള്‍ക്ക് പ്രതിമാസം ഏതാണ്ട് 50,000 രൂപ കിട്ടുമെന്നു നിയമസഭാ വെബ്സൈറ്റ് പറയുന്നു.
2015 നു ശേഷം ഉമ്മന്‍ചാണ്ടി വരുമാന നികുതി അടയ്ക്കുകയോ റിട്ടേണ്‍ സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ല
മകന്‍ ചാണ്ടി ഉമ്മന്‍ വക്കീലാണ്. 2020 റിട്ടേണ്‍ അനുസരിച്ച് പ്രതിമാസ വരുമാനം 11,811 രൂപ
മലയാളമനോരമ എത്ര തള്ളിയാലും, ഉടുപ്പ് കീറി നടന്നാലും, വസ്തുതകള്‍ സ്വന്തം ഒപ്പുള്ള സത്യവാങ്മൂലമായി ഇലക്ഷന്‍ കമ്മീഷന്റെ വെബ്സൈറ്റില്‍ വരും.
സത്യം നമ്മെ നോക്കി പല്ലിളിക്കും ?? അരിയാഹാരം കഴിക്കുന്നവരില്‍ എത്രപേര്‍ ഈ കണക്ക് വിശ്വസിക്കും???
ഒരേ സമയം സ്വന്തം ജനതയോട് കള്ളം പറയുകയും, അതേസമയം നികുതി വെട്ടിക്കുകയും ചെയ്യുന്ന ഒരാള്‍ മാന്യനായി, ഒരു വലിയ ജനതയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഒക്കെയായി മാറുന്നെങ്കില്‍, ആ ജനത അടിസ്ഥാനപരമായി തട്ടിപ്പിന് കൂട്ടുനില്‍ക്കുന്ന, ഇന്റഗ്രിറ്റി ഇല്ലാത്ത ജനത ആയിരിക്കണം. അല്ലെങ്കില്‍ അയാളുടെ ഈ മുഖം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടാന്‍ മറ്റു പാര്‍ട്ടികള്‍ പരാജയപ്പെട്ടത് കൊണ്ടാവണം.
പൊതുജീവിതത്തില്‍ അടിസ്ഥാന സത്യസന്ധത കാണിക്കാത്ത മനുഷ്യരെങ്ങനെയാണ് ഒരു സംസ്ഥാനത്തെ സത്യത്തിന്റെ മാര്‍ഗ്ഗത്തില്‍ നയിക്കുന്നത്?
അഡ്വ.ഹരീഷ് വാസുദേവന്‍.