EntertainmentKeralaNews

‘രഞ്ജിയേട്ടാ..അന്വേഷണമെന്ന് കേട്ടപ്പോള്‍ ചിരിച്ച് ചിരിച്ച് മതിയായി’; അവാര്‍ഡ് വിവാദത്തില്‍ ഹരീഷ്

കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടെന്ന പരാതിയില്‍ അന്വേണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാംസ്‌കാരിക വകുപ്പിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. രഞ്ജിത്തിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിനയന്‍ നല്‍കിയ പരാതിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് നടപടി.

ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. സോഷ്യല്‍ മീഡിയില്‍ പരിഹാസ രൂപേണയുള്ള കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് ഹരീഷിന്റെ പ്രതികരണം. ‘രഞ്ജിയേട്ടാ…ആരൊക്കെ പ്രകോപിച്ചാലും..നിങ്ങള്‍ ഒന്നും മിണ്ടരുത്…നമ്മള്‍ തബ്രാക്കന്‍മാര്‍ അവസാന വിജയം കഴിഞ്ഞേ ജനങ്ങളെ അഭിമുഖികരിക്കാറുള്ളു…ആ കൊല ചിരിയില്‍ ഈ രോമങ്ങളൊക്കെ കത്തിയമരും..നിങ്ങള്‍ക്കെതിരെ അന്വേഷണം എന്ന് കേട്ടപ്പോള്‍ എനിക്ക് ചിരിച്ച് ചിരിച്ച് മതിയായി’- ഹരീഷ് പേരടി കുറിച്ചു.

അടുത്ത തിരഞ്ഞെടുപ്പില്‍ കോഴിക്കോട് രണ്ടില്‍ നിന്ന് ജയിച്ച് വീണ്ടും ഇടതുപക്ഷം വന്നാല്‍ സാസംകാരിക മന്ത്രിയാവാനുള്ള സ്ഥാനാര്‍ത്ഥിയാണെന്ന് ഇവറ്റകള്‍ക്ക് അറിയില്ലല്ലോ…സജിചെറിയാനോടൊന്നും ഇപ്പോള്‍ ഇത് പറയണ്ട…ഈഗോ വരും…അഥവാ ഇടതുപക്ഷം വന്നില്ലെങ്കില്‍ സുഖമില്ലാന്ന് പറഞ്ഞ് ലീവ് എടുത്താ മതി…വിപ്ലവാശംസകള്‍’- ഹരീഷ് പേരടി പറഞ്ഞു.

ഹരീഷ് പേരടിയുടെ വാക്കുകളിലേക്ക്…

രഞ്ജിയേട്ടാ…ആരൊക്കെ പ്രകോപിച്ചാലും..നിങ്ങള്‍ ഒന്നും മിണ്ടരുത്…നമ്മള്‍ തബ്രാക്കന്‍മാര്‍ അവസാന വിജയം കഴിഞ്ഞേ ജനങ്ങളെ അഭിമുഖികരിക്കാറുള്ളു…ആ കൊല ചിരിയില്‍ ഈ രോമങ്ങളൊക്കെ കത്തിയമരും..നിങ്ങള്‍ക്കെതിരെ അന്വേഷണം എന്ന് കേട്ടപ്പോള്‍ എനിക്ക് ചിരിച്ച് ചിരിച്ച് മതിയായി.

നമുക്ക് വേണ്ടപ്പെട്ട അടിമകളെകൊണ്ട് നമ്മള്‍ അവാര്‍ഡുകള്‍ പ്രഖാപിച്ചതുപോലെ നമ്മുടെ കാര്യസ്ഥന്‍മാര്‍ നമുക്ക് എതിരെ അന്വേഷണം നടത്തുന്നു…(അതിനിടയില്‍ ജൂറിയില്‍ രണ്ട് ബുദ്ധിയുള്ളവര്‍ കയറി കൂടി..അതാണി പ്രശ്‌നങ്ങള്‍ക്ക് മുഴുവന്‍ കാരണം..അതിനുള്ള പണി പിന്നെ) അവസാനം വിജയം നമ്മള്‍ക്കാണെന്ന് നമ്മള്‍ക്കല്ലെ അറിയൂ.

ഇതുവല്ലതും ഈ നാലകിട പ്രതിഷേധക്കാരായ അടിയാളന്‍മാര്‍ക്ക് അറിയുമോ…അടുത്ത തിരഞ്ഞെടുപ്പില്‍ കോഴിക്കോട് രണ്ടില്‍ നിന്ന് ജയിച്ച് വീണ്ടും ഇടതുപക്ഷം വന്നാല്‍ സാസംകാരിക മന്ത്രിയാവാനുള്ള സ്ഥാനാര്‍ത്ഥിയാണെന്ന് ഇവറ്റകള്‍ക്ക് അറിയില്ലല്ലോ…സജിചെറിയാനോടൊന്നും ഇപ്പോള്‍ ഇത് പറയണ്ട…ഈഗോ വരും…അഥവാ ഇടതുപക്ഷം വന്നില്ലെങ്കില്‍ സുഖമില്ലാന്ന് പറഞ്ഞ് ലീവ് എടുത്താ മതി…വിപ്ലവാശംസകള്‍…

അതേസമയം, തന്റെ സിനിമയായ ’19-ാം നൂറ്റാണ്ടിന്’ പുരസ്‌കാരം നല്‍കാതിരിക്കാന്‍ രഞ്ജിത്ത് ഇടപെട്ടെന്ന ആരോപണവുമായി സംവിധായകന്‍ വിനയനാണ് ആദ്യം രംഗത്തെത്തിയത്. പിന്നാലെ ഇതുമായി ബന്ധപ്പെട്ട് ചില ഓഡിയോ തെളിവുകളും വിനയന്‍ പുറത്തുവിട്ടിരുന്നു. ജൂറി അംഗങ്ങളായ നേമം പുഷ്പരാജിന്റെയും ജെന്‍സി ഗ്രിഗറിയുടെയും ശബ്ദ സന്ദേശങ്ങളാണ് പുറത്തുവിട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button