പാലക്കാട് സിനിമാ ചിത്രീകരണം തടഞ്ഞ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ പ്രതികരിക്കാത്ത സിനിമാ സംഘടനകളെ വിമര്‍ശിച്ച് നടന് ഹരീഷ് പേരടി. ‘കേരളത്തില്‍ ഒരു മലയാള സിനിമയുടെ ഷൂട്ടിംങ്ങ് തടഞ്ഞിട്ടും പ്രതികരിക്കാത്ത എല്ലാ സിനിമാ സംഘടനകളുടെയും മുഖത്തേക്ക് കാര്‍ക്കിച്ച് തുപ്പുന്നു…ക്ര തുഫു…’ എന്നാണ് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചത്.
കഴിഞ്ഞദിവസമാണ് പാലക്കാട് കടമ്പഴിപ്പുറം വായില്യംകുന്ന് ക്ഷേത്രത്തിലെ സിനിമാ ചിത്രീകരണം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞത്. മീസല്മാന്, സിനു എന്നിവര്‍ സംവിധാനം ചെയ്യുന്ന ‘നീയാം തണല്‍’എന്ന സിനിമയുടെ ചീത്രീകരണമാണ് തടഞ്ഞത്. ഷൂട്ടിംഗ് ഉപകരണങ്ങളും നശിപ്പിച്ചിട്ടുണ്ട്. ഹിന്ദു – മുസ്ലീം പ്രണയം പറയുന്ന സിനിമ എവിടെയും ചിത്രീകരിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.