ലോകത്തിലെ ഏറ്റവും സന്തോഷഭരിതമായ രാജ്യമെന്ന ഖ്യാതി വീണ്ടും നേടി ഫിന്‍ലന്‍ഡ്.തുടർച്ചയായ നാലാം തവണയാണ് ഫിൻലൻഡ് ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന പദവി അരക്കിട്ടുറപ്പിക്കുന്നത്.
149 രാജ്യങ്ങളുടെ പട്ടികയിലാണ് ഫിൻലൻഡിനെ ഏറ്റവും സന്തോഷമുള്ള രാജ്യമായി യുഎൻ തെരഞ്ഞെടുത്തത്.
ഓരോ രാജ്യങ്ങളിലുമുള്ള പൗരൻമാരുടെ സന്തോഷത്തിന്റെ അളവ്, ജിഡിപി, സാമൂഹിക പിന്തുണ, വ്യക്തികൾക്ക് നൽകുന്ന സ്വാതന്ത്ര്യം, അഴിമതിയുടെ നിരക്ക് എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് പട്ടിക തയാറാക്കിയത്. ഗാലപ് വേള്‍ഡ് പോളിന്റെ റിപ്പോർട്ട് അനുസരിച്ച് യൂറോപ്യൻ രാജ്യങ്ങളാണ് പട്ടികയിൽ മുന്നിലെത്തിയത്. ഡെന്മാര്ക്ക്, സ്വിറ്റ്സര്‍ലന്‍ഡ്, ഐസ്ലൻഡ്, നെതര്‍ലന്‍ഡ്സ് യഥാക്രമം രണ്ടു മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളില്‍ ഇടം നേടിയത്.
ന്യൂസിലൻഡ് ആണ് ആദ്യ പത്തിൽ ഇടംനേടിയ ഏക നോൺ-യൂറോപ്യൻ രാജ്യം. ലെസോതോ, ബോട്സ്വാന, റവാണ്ട, സിംബാബ്വെ, അഫ്ഗാനിസ്ഥാൻ എന്നിവയാണ് സന്തോഷം കുറഞ്ഞ രാജ്യങ്ങൾ.ഇന്ത്യയാകട്ടെ 140-ാം സ്ഥാനത്താണ്.