24.6 C
Kottayam
Monday, June 8, 2026

പിരിയാന്‍ തീരുമാനിച്ചിട്ട് രണ്ടുവര്‍ഷം; വിവാഹമോചന നടപടികളിലേക്കുകടന്ന് ധനുഷും ഐശ്വര്യയും

Must read

ചെന്നൈ: വിവാഹമോചിതരാവാൻ തീരുമാനിച്ചിരിക്കുകയാണെന്ന നടൻ ധനുഷിന്റെയും സംവിധായിക ഐശ്വര്യ രജനികാന്തിന്റെയും പ്രഖ്യാപനം അവിശ്വസനീയതോടെയാണ് ആരാധകർ അറിഞ്ഞത്. രണ്ടുവർഷം മുമ്പാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. ഇപ്പോൾ വിവാഹമോചനം നേടുന്നതിന്റെ ഔദ്യോ​ഗികമായ നടപടികളിലേക്ക് ഇരുവരും കടന്നിരിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ചെന്നൈയിലെ കുടുംബകോടതിയിൽ ധനുഷും ഐശ്വര്യയും വിവാഹമോചന ഹർജി ഫയൽ ചെയ്തിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനവുമായി ബന്ധപ്പെട്ട സെക്ഷൻ 13 ബി പ്രകാരമാണ് രണ്ടുപേരും വിവാഹമോചനത്തിനായുള്ള അപേക്ഷ നൽകിയത്. ഇതിന്റെ നിയമനടപടികൾ ഉടൻ ആരംഭിക്കും. 2022 ജനുവരിയിലാണ് തങ്ങൾ വേർപിരിയുകയാണെന്ന് ധനുഷും ഐശ്വര്യയും അറിയിച്ചത്.

സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും പരസ്പരം അഭ്യുദയകാംക്ഷികളായുമുള്ള 18 വർഷങ്ങൾ. ഇന്ന് നാം നമ്മുടെ വഴികൾ വേർതിരിക്കുന്ന ഒരു സ്ഥലത്താണ് നിൽക്കുന്നത്. ഐശ്വര്യയും ഞാനും ദമ്പതികളെന്ന നിലയിൽ വേർപിരിയാനും വ്യക്തികൾ എന്ന നിലയിൽ ഞങ്ങളെ നന്നായി മനസ്സിലാക്കാനും സമയമെടുക്കാനും തീരുമാനിച്ചു. ദയവായി ഞങ്ങളുടെ തീരുമാനത്തെ മാനിക്കുകയും ഇത് കൈകാര്യം ചെയ്യാൻ ആവശ്യമായ സ്വകാര്യത ഞങ്ങൾക്ക് നൽകുകയും ചെയ്യുക എന്നായിരുന്നു ധനുഷ് അന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

2004-ലായിരുന്നു ധനുഷും രജനികാന്തിന്റെ മകൾകൂടിയായ ഐശ്വര്യയുമായുള്ള വിവാഹം. ഇവർക്ക് യാത്ര, ലിം​ഗാ എന്നീ രണ്ട് മക്കളുമുണ്ട്. ധനുഷ് നായകനായ ത്രീ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ സംവിധായികയായി അരങ്ങേറുന്നത്.

- Advertisement -

കഴിഞ്ഞവർഷം ലാൽസലാം എന്ന ചിത്രവും ഐശ്വര്യ സംവിധാനം ചെയ്തിരുന്നു. അരുൺ മാതേശ്വരൻ സംവിധാനംചെയ്ത ക്യാപ്റ്റൻ മില്ലറാണ് ധനുഷിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. ധനുഷ്തന്നെ സംവിധാനം നിർവഹിക്കുന്ന രായൻ, അരുൺ മാതേശ്വരൻ ഒരുക്കുന്ന ഇളയരാജ ബയോപിക്ക് എന്നിവയാണ് താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week