ദുബായ്: ഫ്‌ലാറ്റിലെ ബാല്‍ക്കണിയില്‍ നിന്നും വീണ് മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം. അഞ്ചാംനിലയിലെ ഫ്‌ലാറ്റില്‍ നിന്നാണ് കുട്ടി വീണുമരിച്ചത്. ഇരിങ്ങാലക്കുട സ്വദേശികളായ ആസാദ് റോഡ് സ്വദേശി മഞ്ഞളി ഡിബിന്റെയും ജെയിനിന്റെയും മൂന്നാമത്തെ മകള്‍ ഹന്ന റോസിനാണ് ദാരുണാന്ത്യം സംഭവിച്ചത്.
ഫ്‌ലാറ്റിലെ സിറ്റൗട്ടിനോട് ചേര്‍ന്നുള്ള ബാല്‍ക്കണിയില്‍ കളിക്കുന്നതിനിടയില്‍ തറയിലെ ചില്ല് പൊട്ടി താഴേക്ക് വീണതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംസ്‌കാരം ഇന്ന് 4ന് സെന്റ് തോമസ് കത്തീഡ്രലില്‍. സഹോദരങ്ങള്‍: ഗ്രേസ് തെരേസ, ആല്‍ഫ്രഡ് ജോണ്‍.
In a heartbreaking incident, a three-year-old Malayali girl, Hanna Rose, died after falling from the balcony of a fifth-floor apartment in Dubai. Hanna was the youngest daughter of Dibin and Jane, natives of Azad Road, Irinjalakuda. The accident occurred while she was playing. Despite being rushed to the hospital immediately, her life could not be saved. Dubai Police have initiated an investigation, and efforts are underway to repatriate the body to Kerala.

