കൊച്ചി:സ്വന്തം പഠനത്തിനുവേണ്ട ചെലവുകള്‍ കണ്ടെത്താന്‍ തെരുവില്‍ മീൻകച്ചവടം നടത്തി മലയാളികൾക്ക് അഭിമാനമായി മാറിയ പെണ്‍കുട്ടിയാണ് ഹനാൻ. അധ്വാനിച്ചു ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്ന ഹനാൻ അന്ന് വാര്‍ത്തകളിലെ താരമായിരുന്നു. 2018 ല്‍ വാഹനാപകടത്തില്‍ നട്ടെല്ലിന് പരുക്കു പറ്റിയ ഹനാന്‍ ഏറെനാള്‍ ചികിത്സയിലായിരുന്നു. എഴുന്നേറ്റു നടക്കാന്‍ 10 ശതമാനം മാത്രമേ സാധ്യതയുള്ളൂ എന്നായിരുന്നു അന്ന് ഡോക്ടർമാർ വിലയിരുത്തിയിരുന്നത്. എന്നാലിന്ന് പ്രതിസന്ധികള്‍ തരണം ചെയ്ത് മിടുക്കിയായി തിരിച്ചെത്തിയിരിക്കുകയാണ് ഹനാന്‍.
ഹനാന്റെ വർക്ഔട്ട് വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ തരംഗമാകുന്നത്. വെറും രണ്ടു മാസം കൊണ്ടാണ് ഹനാന്‍ ഇപ്പോഴത്തെ രീതിയില്‍ ശരീരം ടോൺ ചെയ്തെടുത്തിരിക്കുന്നത്.
‘ജിമ്മിൽ പോകുന്നുവെന്ന് ആദ്യം പറഞ്ഞപ്പോൾ ഈ പീക്കിരിയാണോ ജിമ്മിൽ പോകുന്നതെന്നൊക്കെയായിരുന്നു നാട്ടുകാരുടെ ചോദ്യം. ജിമ്മിൽ വന്നപ്പോൾ ഒരുപക്ഷേ മാസ്റ്റർക്കും തോന്നിയിട്ടുണ്ടാകാം ഇവിടുത്തെ കാര്യങ്ങളൊക്കെ ഒരു 20 ശതമാനം മാത്രമേ ഇവൾക്കു ചെയ്യാൻ സാധിക്കൂവെന്ന്. എന്നാൽ ഒരിക്കലും നിന്നെക്കൊണ്ട് സാധിക്കില്ലെന്നു മാസ്റ്റർ പറഞ്ഞിട്ടില്ല’– ഹനാൻ പറയുന്നു. വളഞ്ഞാണ് നടക്കുന്നത്, ഇരുന്നു കഴിഞ്ഞാൽ ആരെങ്കിലും പിടിച്ച് എഴുന്നേൽപ്പിക്കണം എന്നൊക്കെയുള്ള വിഷമം പറഞ്ഞപ്പോൾ ഇതൊക്കെ ശരിയാക്കാം, കുറച്ചു സമയം തരണം എന്നാണ് മാസ്റ്റർ പറഞ്ഞത്.
ജിന്റൊ ബോഡി ക്രാഫ്റ്റ് എന്ന ജിമ്മിലാണ് ഹനാന് ട്രെയിനിങ് നല്‍കുന്നത്. Anec Dot മീഡിയ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഹനാന്റെ വർക്ഔട്ട് വിഡിയോയും വിശേഷങ്ങളും പങ്കുവച്ചിരിക്കുന്നത്. വിഡിയോ കാണാം.
ജിന്റൊ ബോഡി ക്രാഫ്റ്റ് എന്ന ജിമ്മിലാണ് ഹനാന് ട്രെയിനിങ് നല്‍കുന്നത്. Anec Dot മീഡിയ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഹനാന്റെ വർക്ഔട്ട് വിഡിയോയും വിശേഷങ്ങളും പങ്കുവച്ചിരിക്കുന്നത്. വിഡിയോ കാണാം.