ട്രെയിനിൽ അപമര്യാദയായി പെരുമാറി; പരാതിപ്പെട്ടപ്പോൾ പൊലീസ് ഇറങ്ങാൻ പറഞ്ഞതായി ഹനാന്‍

ജലന്തർ∙ സ്കൂൾ യൂണിഫോമിൽ മീൻ വിറ്റ ഹനാൻ എന്ന വിദ്യാർഥിയെ ഓർമയില്ലേ? യൂട്യൂബിലും സമൂഹമാധ്യമത്തിലും ഹനാൻ സജീവമാണ്. ഇപ്പോഴിതാ ട്രെയിൻ യാത്രക്കിടയിലുണ്ടായ ദുരനുഭവം പങ്കുവയ്ക്കുകയാണ് ഹനാൻ. യാത്രക്കിടയിൽ മദ്യലഹരിയിലുള്ള യാത്രക്കാർ അപമര്യാദയായി പെരുമാറിയെന്നും ആക്രമിക്കാൻ ശ്രമിച്ചുവെന്നും ഹനാൻ പറയുന്നു.

ഒരാൾ യാത്രയ്ക്കിടെ ശരീരത്ത് കടന്നുപിടിച്ചെന്നും ട്രെയിനിൽ ഒരു സംഘം പരസ്യമായി മദ്യപിച്ചതു വിഡിയോയിൽ പകർത്തിയപ്പോൾ അപമര്യാദയായി പെരുമാറിയെന്നും ഹനാൻ പറയുന്നു. കൂടാതെ സംഭവം അറിഞ്ഞെത്തിയ പൊലീസ് മോശമായി പെരുമാറിയെന്നും അവർ ആരോപിക്കുന്നു. ജലന്തർ യാത്രയ്ക്കിടെയാണ് സംഭവം.

ജലന്തറിൽ ഒരു പരീക്ഷ എഴുതാൻ പോകുന്ന വഴിക്കാണ് ഹനാൻ ദുരനുഭവം ഉണ്ടായത്. ഹനാന്റെ വിഡിയോ ശ്രദ്ധയിൽപ്പെട്ട് പൊലീസ് എത്തി. അക്രമികളെ കസ്റ്റഡിയിലെടുക്കുന്നതിന് പകരം തന്നോട് ട്രെയിനിൽ നിന്ന് ഇറങ്ങാനാണ് പൊലീസ് ആവശ്യപ്പെട്ടതെന്നും ഹനാൻ ആരോപിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News