FeaturedKeralaNews

ഗുരുവായൂര്‍ വലിയ കേശവന്‍ ചരിഞ്ഞു

തൃശ്ശൂർ: ഗുരുവായൂർ ദേവസ്വത്തിലെ പ്രമുഖ കൊമ്പൻ ഗുരുവായൂർ വലിയ കേശവൻ ചരിഞ്ഞു. 52 വയസ്സായിരുന്നു. ഗുരുവായൂർ ദേവസ്വത്തിന്റെ തലയെടുപ്പുള്ള കൊമ്പന്മാരിൽ മുൻനിരയിലായിരുന്നു വലിയ കേശവൻ. ഗുരുവായൂരപ്പന്റെ തിടമ്പേറ്റുന്ന ആനകളിൽ പ്രമുഖനായിരുന്ന വലിയ കേശവൻ ശാന്തസ്വഭാവിയുമായിരുന്നു.

തിങ്കഴാഴ്ച രാവിലെ പതിനൊന്നരോടെയാണ് വലിയ കേശവൻ ചരിഞ്ഞത്. പുറത്തുള്ള മുഴയെ തുടർന്ന് രണ്ട് വർഷത്തോളമായി ചികിത്സയിലായിരുന്നു. ഇക്കഴിഞ്ഞ രണ്ട് മാസമായി വലിയ കേശവൻ അവശനിലയിലുമായിരുന്നു.

ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി കുടുംബമായ നാകേരി മനക്കാർ 2000 മെയ് ഒമ്പതിനാണ് വലിയ കേശവനെ നടയ്ക്കിരുത്തിയത്. വലിയ കേശവൻ ചരിഞ്ഞതോടെ ഗുരുവായൂർ ദേവസ്വത്തിലെ ആനകളുടെ എണ്ണം 45 ആയി.

https://youtu.be/SA7w9qZAPGI

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button