കൊച്ചിയില്‍ ബാറില്‍ വെടിവെപ്പ്; രണ്ട് റൗണ്ട് വെടിയുതിർത്തു,ബാര്‍ പൂട്ടി പോലീസ്‌, പ്രതികള്‍ക്കായി തിരച്ചില്‍

കൊച്ചി: കൊച്ചി കുണ്ടന്നൂരിലെ ബാർ ഹോട്ടലില്‍ വെടിവെപ്പ്. ഇന്ന് വൈകീട്ട് നാല് മണിയോടെ വെടിവയ്പ്പുണ്ടായത്. ബാറിൽ നിന്ന് ഇറങ്ങിയ സംഘം വെടിയുതിർക്കുകയായിരുന്നു. ബാറിന്റെ ചുമരിൽ രണ്ട് റൗണ്ട് വെടി വെച്ചു. വെടിവെപ്പില്‍ ആർക്കും പരിക്കില്ല.ഒജീസ് കാന്താരി ബാറിലാണ് വെടിവെപ്പ് ഉണ്ടായത്.

ഉച്ചയ്ക്ക് ഒരുമണിയോടെയാണ് രണ്ടുപേരും ബാറില്‍ മദ്യപിയ്ക്കാനെത്തിയത്.മൂന്നു മണിക്കൂര്‍ മദ്യപിച്ചശേഷം ബില്‍ കൈപ്പറ്റി ലോക്കല്‍ബാര്‍ ഭാഗത്തേക്ക് പോകുകയും ഭിത്തിയിലേക്ക് രണ്ട് റൗണ്ട് വെടിവെയ്ക്കുകയുമായിരുന്നു. കൈത്തോക്ക് ഉപയോഗിച്ചാണ് വെടിവെച്ചതെന്ന് ജീവനക്കാര്‍ പോലീസിന് മൊഴി നല്‍കി.

വൈകിട്ട് നാലുമണിയ്ക്ക് സംഭവം നടന്നെങ്കിലും രാത്രി ഏഴുമണിയോടെയാണ് ബാറുടമ വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ബാര്‍ പൂട്ടിച്ചു.സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വെടിയുതിര്‍ത്തത് ആരെന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്‌

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News