മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന്റെ മുംബെയിലെ വസതിക്ക് നേരെ വെടിയുതിർത്ത കേസിൽ പ്രതികൾ ഉപയോഗിച്ച തോക്ക് ഗുജറാത്തിലെ താപി നദിയിൽ നിന്ന് കണ്ടെടുത്തു. തോക്കും 17 തിരകളുമാണ് കണ്ടെടുത്തത്. വെടിവയ്പ്പിന് ശേഷം മുംബൈയിൽ നിന്ന് ഗുജറാത്തിലെ ഭുജിലേക്ക് പോകുന്നതിനിടെ തോക്ക് താപി നദിയിൽ ഉപേക്ഷിച്ചെന്ന് പ്രതികളായ വിക്കി ഗുപ്തയും സാഗർ പാലും മൊഴി നൽകിയിരുന്നു. ഇതേ തുടർന്നുള്ള തിരച്ചിലിലാണ് താപി നദിയിൽ നിന്നും ഇവ കണ്ടെടുത്തത്.
അതേസമയം ഇരുവരുടെയും മൊബൈൽ ഫോണുകൾക്കായി ക്രൈംബ്രാഞ്ച് സംഘം തിരച്ചിൽ തുടരുകയാണ്. സംഭവം ആസൂത്രണം ചെയ്ത ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയെയും സഹോദരൻ അൻമോൾ ബിഷ്ണോയിയെയും കേസിൽ പ്രതി ചേർത്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News