ചെറുകുന്ന്: അജ്മാനില്‍ നിന്നെത്തി വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കാര്‍ കലുങ്കിലിടിച്ച് പ്രവാസി മരിച്ചു. പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡില്‍ ചെറുകുന്ന് പുന്നച്ചേരിയിലുണ്ടായ അപകടത്തില്‍ ചെറുവത്തൂര്‍ സ്വദേശി പി.സി.അബ്ദുള്‍ റഹ്‌മാന്‍ ഹാജി (72) യാണ് മരിച്ചത്.
അജ്മാനില്‍നിന്ന് കോഴിക്കോട്ട് വിമാനമിറങ്ങി നാട്ടിലേക്ക് പോകവെ വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് അപകടം. ചെറുവത്തൂര്‍ കൈതക്കാട് കുബ്ബ സ്വദേശിയാണ്. ചെറുകുന്ന് സെയ്ന്റ് മാര്‍ട്ടിന്‍ ഡി പോറസ് ആസ്പത്രിയിലേക്ക് കൊണ്ടുപോകവെ മരിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഭാര്യ: സി.എച്ച്.കുഞ്ഞായിഷ (കൈതക്കാട്). മക്കള്‍: ഫദില്‍ റഹ്‌മാന്‍ (ദുബായ്), ഹസീന, മറിയംബി, റാഷിദ്, അബ്ദുല്ല. മരുമക്കള്‍: ഷാന, നൗഷാദ് (സൗദി), മുഹമ്മദ് കുഞ്ഞി (ദുബായ്), സയിദ, മുഫീദ. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി ഹാജി (മാവിലാക്കടപ്പുറം), അലി അബ്ദുല്ല (കൈതക്കാട്), പരേതരായ മൊയ്തീന്‍കുഞ്ഞി, യൂനസ്.


