ന്യൂഡൽഹി:മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യുന മര്‍ദ്ദം ശക്തി പ്രാപിച്ചു തീവ്ര ന്യുനമര്‍ദ്ദമായി മാറി.അടുത്ത 12 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിച്ചു അതി തീവ്ര ന്യൂനമര്‍ദ്ദമായും തുടര്‍ന്ന് ചുഴലിക്കാറ്റായി മാറാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കന്‍ ആന്ധ്രാ പ്രദേശ് – തെക്കന്‍ ഒഡിഷ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പാകിസ്താന് നിര്‍ദ്ദേശിച്ച ഗുലാബ് എന്ന പേരിലാണ് ചുഴലിക്കാറ്റ് അറിയപ്പെടുക. ഞായറാഴ്ച വൈകുന്നേരത്തോടെ വിശാഖപട്ടണത്തിനും ഗോപാല്‍പുരിനും ഇടയില്‍ കലിംഗപട്ടണത്തിന് സമീപത്തുകൂടി ഗുലാബ് ചുഴലിക്കാറ്റ് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്.
കേരളത്തില്‍ ചൊവ്വാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചനം. മധ്യ തെക്കന്‍ ജില്ലകളില്‍ മഴ സജീവമായേക്കും. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ യല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളും ചൊവ്വയും 8 ജില്ലകളിലും മഴമുന്നറിയിപ്പ് നല്കി. തിങ്കളും ചൊവ്വയും മത്സ്യതൊഴിലാളികള്‍ കടലില്‍ പോകുന്നതിനും വിലക്കേര്‍പ്പെടുത്തി.