![](https://i0.wp.com/breakingkerala.com/wp-content/uploads/2021/09/vijay-roopani.jpg?resize=700%2C400&ssl=1)
ഗാന്ധിനഗര്‍: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു. രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. അപ്രതീക്ഷിതമായാരുന്നു വിജയ് രൂപാണിയുടെ രാജി പ്രഖ്യാപനം. അടുത്ത വര്‍ഷം സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രിയെ മാറ്റാന്‍ ബിജെപി തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് രാജിയുണ്ടായിരിക്കുന്നത്.
അതേസമയം, അഹമ്മദാബാദിലെ പാര്‍ട്ടി ആസ്ഥാനത്ത് ബിജെപിയുടെ ഉന്നതതല യോഗം നടക്കുകയാണ്. ഈ യോഗത്തില്‍ പുതിയ മുഖ്യമന്ത്രിയെ തീരുമാനിച്ചേക്കും. സംസ്ഥാനത്ത് കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ വിജയ് രൂപാണിക്ക് വീഴ്ച സംഭവിച്ചതായി പരക്കെ ആക്ഷേപവും ഉയര്‍ന്നിരുന്നു.
2016ല്‍ ആനന്ദി ബെന്‍ പട്ടേലിന്റെ പിന്‍ഗാമിയായാണ് രൂപാണി മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്. ബിജെപി സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News