KeralaNews

ഗുജറാത്തിൽ ബോട്ട് മറിഞ്ഞ് അപകടം: 12 സ്കൂൾ വിദ്യാർഥികളും 2 അധ്യാപകരും മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ വഡോദരയിൽ ബോട്ടപകടത്തിൽ 12 സ്കൂൾ വിദ്യാർഥികളും രണ്ട് അധ്യാപകരും മരിച്ചു. വഡോദരയിലെ ഹർണി തടാകത്തിലാണ് അപകടമുണ്ടായത്. അപകടസമയത്ത് 27 വിദ്യാർഥികളും 4 അധ്യാപകരുമാണ് ബോട്ടിൽ ഉണ്ടായിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ന്യൂ സൺറൈസ് എന്ന സ്വകാര്യ സ്കൂളിലെ വിദ്യാർഥികളും അധ്യാപകരുമാണ് അപകടത്തിൽപെട്ടത്. സ്കൂളിൽ നിന്നുള്ള വിനോദയാത്രയായിരുന്നുവെന്നാണ് വിവരം. സംഭവ സമയത്ത് ആരും ലൈഫ് ജാക്കറ്റ് ഉപയോഗിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ട്. ഏഴുപേരെ രക്ഷാപ്രവർത്തകർ കണ്ടെത്തി.

അപകടത്തിൽ മരിച്ചവരുടെ കുടുംബാഗങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപയും നഷ്ടപരിഹാരമായി നൽകും. മരിച്ചവരുടെ കുടുംബാഗങ്ങൾക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം സംസ്ഥാന സർക്കാരും പ്രഖ്യാപിച്ചിട്ടുണ്ട്.

അപകടത്തിന്റെ ഉത്തരവാദിത്വം ബോട്ട് കോൺട്രാക്ടർക്കാണെന്നും പരിധിയിൽ കവിഞ്ഞ ആളുകളുമായിട്ടാണ് ബോട്ട് യാത്ര നടത്തിയതെന്നും വഡോദര എം.എൽ.എ. ശൈലേഷ് മെഹ്ത പറഞ്ഞു. ബോട്ട് കോൺട്രാക്ടർക്കെതിരേ കടുത്ത നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button