NationalNews

തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിനിടെ ഗുജറാത്ത് മുഖ്യമന്ത്രി കുഴഞ്ഞുവീണു

വഡോദര: തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിനിടെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി വേദിയില്‍ കുഴഞ്ഞുവീണു. വഡോദരയിലെ നിസാംപുരയില്‍ ഞായറാഴ്ചയായിരുന്നു സംഭവം. രൂപാനിക്ക് വേദിയില്‍വച്ചു തന്നെ പ്രഥമശുശ്രൂഷ നല്‍കി. പ്രസംഗിച്ചുകൊണ്ടിരിക്കുന്നതിനിടെ രൂപാനി കുഴഞ്ഞുവീഴുകയായിരുന്നു.

ഉടനെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ വീഴാതെ താങ്ങി. പ്രഥമശുശ്രൂഷ നല്‍കിയ ശേഷം ആകാശമാര്‍ഗം അഹമ്മദാബാദിലെ ആശുപത്രിയില്‍ എത്തിച്ചു. രൂപാനിയുടെ ആരോഗ്യം കഴിഞ്ഞ രണ്ട് ദിവസമായി മോശമായിരുന്നു. എന്നാല്‍ ശനിയാഴ്ച ജാംനഗറിലും ഞായറാഴ്ച വഡോദരയിലും നടന്ന പൊതുയോഗങ്ങള്‍ അദ്ദേഹം റദ്ദാക്കിയിരുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button