പാലക്കാട്: അട്ടപ്പാടി കണ്ടിയൂരിൽ അതിഥി തൊഴിലാളിയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി. സ്വകാര്യ ഫാമിലെ ജോലിക്കാരനായ ജാർഖണ്ഡ് സ്വദേശി രവി (35) ആണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയതായി കരുതുന്ന അസം സ്വദേശി നൂറിൻ ഇസ്ലാം ഒളിവിലാണ്. ഇയാളുടെ ഭാര്യയയെും കാണാനില്ല.
അന്യസംസ്ഥാന തൊഴിലാളികൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പ്രാഥമിക നിഗമനം. നാലുവർഷമായി രവി ഫാമിലെ ജോലിക്കാരനാണ്. ദിവസങ്ങൾക്ക് മുമ്പാണ് നൂറിൻ ഇസ്ലാമും ഭാര്യയും ഇവിടെ ജോലിക്കെത്തിയത്. അഗളി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

