25.5 C
Kottayam
Friday, June 5, 2026

മണിയൻ പിള്ള രാജുവിൻ്റെ ‘ഗു’ മനു സംവിധായകൻ,മാളികപ്പുറത്തിനു ശേഷം ദേവനന്ദ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സൂപ്പർനാച്വറൽ ചിത്രം

Must read

കൊച്ചി:മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മണിയൻ പിള്ള രാജു നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ഗു’
നവാഗതനായ മനു സംവിധാനം ചെയ്യുന്ന ഈ ചിത്രം ഹൊറർ സൂപ്പർ നാച്വറൽ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മാളികപ്പുറത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ദേവനന്ദയാണ്‌
ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്..


ഗു
…………………………….
അമാനുഷികത നിറഞ്ഞ ഒരു തറവാട്ടിലേക്ക് മുന്ന എന്ന കുട്ടി എത്തുന്നതോടെ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
തെക്കേ മലബാറിലെ പുരാതനമായ ഒരു തറവാട്ടിലേക്ക് ഒരവധിക്കാലം ആലോഷിക്കാൻ മുന്ന എന്ന കുട്ടി അവളുടെ അച്ഛനും അമ്മക്കുമൊപ്പം എത്തു
: ന്നതോടെയാണ്
ചിത്രത്തിൻ്റെ കഥാവികസനം.
കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷക്കാലമായി ഈ തറവാട്ടിൽ മുടങ്ങിക്കിടന്ന
തെയ്യം നടത്തുന്നതിനാണ് ഇവർ തറവാട്ടിലെത്തുന്നത്.
ബന്ധുക്കൾ ധാരാളമുള്ള ഈ തറവാട്ടിൽ കുട്ടികളും ഏറെയുണ്ട്. മുന്നക്ക് ഇത് ഏറെ ആശ്വാസകരമായി. സമപ്രായക്കാരായ കുട്ടികൾക്കൊപ്പം വിശാലമായ പുരയിടങ്ങളിൽ കറങ്ങാനും കളിക്കാനുമൊക്കെ ഏറെ അവസരങ്ങളുണ്ടായി.
ഇതിനിടയിലാണ് ഭയപ്പെട്ടത്തുന്ന ചില സംഭവങ്ങൾ കുട്ടികൾക്ക് അനുഭവപ്പെടുന്നത്.
ഈ സംഭവങ്ങളിലേക്കാണ് പിന്നീട് ചിത്രം കടന്നു ചെല്ലുന്നത്.
കുട്ടികൾക്കുണ്ടാകുന്ന ഈ അനുഭവങ്ങൾക്ക് മുതിർന്നവരേക്കാൾ കുട്ടികളാണ്‌ പരിഹാരം കണ്ടെത്തുന്നത്.
ഇതു കൊണ്ടു തന്നെ ഈ ചിത്രത്തെ കുട്ടികളുടെ ഹൊറർ ചിത്രമായി വിശേഷിപ്പിക്കാം.-
ഇവിടെ മുന്ന യെദേവനന്ദ അവതരിപ്പിക്കുന്നു ‘
മാളികപ്പുറത്തിനു ശേഷം ദേവനന്ദ അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.

സൂപ്പർ നാച്വറൽ ഹൊറർ ഫാൻ്റസി
…………………………………….
മൂന്നയുടെ അച്ഛൻ ബാംഗ് ളൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു ഐ.ടി.ക്കമ്പനി ഉദ്യോഗസ്ഥനാണ്..
അദ്ദേഹത്തിൻ്റെ ജീവിതത്തിൽ ഉണ്ടായ ചില പ്രശ്നങ്ങൾ മൂലം പത്തു വർഷക്കാലമായി തറവാട്ടിൽ നിന്നും അകന്നു നിൽക്കുകയായിരുന്നു.
ആ പ്രശ്നങ്ങളുടെ നിഗൂഡതകളാണ് സൂപ്പർ നാച്വറൽ ഹൊറർഫാൻ്റെ സിയായി അവതരിപ്പിക്കുന്നത്.
സൈജു ക്കുറുപ്പാണ് മുന്നയുടെ അച്ഛനായി വേഷമിടുന്നത്.
അശ്വതി മനോഹരൻ മുന്നയുടെ അമ്മയായും അഭിനയിക്കുന്നു ” കക്ഷി അമ്മിണിപ്പിള്ള, സ്വാതന്ത്ര്യം അർദ്ധരാതിയിൽ, എന്നീ ചിത്രങ്ങളിലും ഇപ്പോൾ സംപ്രേഷണം ചെയ്തു വരുന്ന കേരള ക്രൈം ഫയൽ എന്ന വെബ് സീരിസ്സിലും പ്രധാന വേഷമഭിനയിക്കുന്ന നടിയാണ് അശ്വതി മനോഹർ.


മനു എന്ന സംവിധായകൻ.

- Advertisement -

ബി.ഉണ്ണികൃഷ്ണൻ്റെ സ്മാർട്ട് സിറ്റി എന്ന ചിത്രത്തിലൂടെയാണ് മനുവിൻ്റെ ചലച്ചിത്ര ജീവിതത്തിനു തുടക്കമാകുന്നത്.ആ ചിത്രത്തിൽ സഹസംവിധായകനായി അരങ്ങേറ്റം കുറിച്ചു. പിന്നീട് നന്ദൻകാവിൽ, അരുൺകുമാർ അരവിന്ദ്, എന്നിവർക്കൊപ്പവും പ്രവർത്തിച്ചു കൊണ്ടാണ് മനുവിൻ്റെ ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്.
പിന്നീട് ഏതാനും ഷോർട്ട് ഫിലിമുകളും സംവിധാനം ചെയ്തു.

- Advertisement -


ഈ സാഹചര്യത്തിലാണ് മണിയൻ പിള്ള രാജുച്ചേട്ടൻ കഥ അന്വേഷിക്കുന്നതായി അറിഞ്ഞത്.അങ്ങനെ അദ്ദേഹവുമായി ബന്ധപ്പെട്ടു. ഒരു വലിയ സിനിമയുടെ പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിലാണ് ഞങ്ങൾ ഒരുമിച്ച് മാളികപ്പുറം സിനിമ കാണാനിടയായത്. അതിലെ ദേവനന്ദയുടെ പ്രകടനം ഗംഭീരമായി തോന്നി. പിന്നീട് ആ സമയത്തെ ഏറ്റവും വലിയ ഹിറ്റായി മാറിയ രോമാഞ്ചവും ഞങ്ങൾ ഒരുമിച്ചു കണ്ടു.
രോമാഞ്ചത്തിൻ്റെ വിജയത്തിൻ്റെ കാരണങ്ങൾ അദ്ദേഹം തിരക്കി.


ഈ രണ്ടു ചിത്രങ്ങളാണ്
പുതിയൊരു വഴിത്തിരിവിനു കാരണമായത്.
ഒരു കൊച്ചു കുട്ടിയെ കേന്ദ്രമാക്കി ഒരു ഹൊറർ കഥ മനസ്സിലുണ്ടന്ന് ഞാൻ പറഞ്ഞു. അതിൻ്റെ ത്രഡ് പറഞ്ഞപ്പോൾ അത് അദ്ദേഹത്തിനേറെ ഇഷ്ടമായി.പിന്നീട് വൺ ലൈൻ പൂർത്തിയാക്കി പറഞ്ഞപ്പോൾ ഈ സിനിമ നമുക്കു ചെയ്യാമെന്നു പറയുകയായിരുന്നു.


അഭിനയക്കളരി
………………………………..
ഓഗസ്റ്റ് പത്തൊമ്പതിന് പട്ടാമ്പിയിലാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം തുടങ്ങുന്നത്. അതിനു മുന്നോടിയായി മൂന്നു ദിവസത്തെ ഒരു അഭിനയക്കളരി കൊച്ചിയിൽ നടന്നു. ദേവ നന്ദയടക്കം കുറച്ചു പുതുമുഖങ്ങളായ കുട്ടികളും നിരഞ്ജ് ,ലയാ സിംസൺ എന്നിവരുമാണ് ഈ റിഹേഴ്സൽ ക്യാം ബിൽ പങ്കെടുത്തത്.
ആക്റ്റിംഗ്‌ കോച്ചും കാസ്റ്റിംഗ്‌ ഡയറക്ടുമായ ദേവേന്ദ്രനാഥ് ശങ്കരനാരായണ നായിരുന്നു ഈ അഭിനയക്കളരിയിൽ പരിശീലകനായി എത്തിയത്.

- Advertisement -


ദേവ നന്ദ, സൈജു ക്കുറുപ്പ് ,അശ്വതി മനോഹർ എന്നിവർക്കു പുറമേ രമേഷ് പിഷാരടി .നന്ദിനി ഗോപാലകൃഷ്ണൻ, മണിയൻ പിള്ള രാജു.നിരഞ്ജ് മണിയൻ പിള്ള രാജു, കഞ്ചൻ, ലയാ സിംസൺ, എന്നിവരും പ്രമുഖങ്ങളായ കുറച്ചു കുട്ടികളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്,


സംഗീതം. ജോനാഥൻ ബ്രൂസ്.
ഛായാഗ്ദഹണം – ചന്ദ്രകാന്ത് മാധവ്.
എഡിറ്റിംഗ്‌ – വിനയൻ’ എം.ജി.
കലാസംവിധാനം – ത്യാഗു
മേക്കപ്പ് – പ്രദീപ് രംഗൻ. കോസ്റ്റ്യും – ഡിസൈൻ.ദിവ്യാ ജോബി.
നിർമ്മാണ നിർവ്വഹണം – എസ്.മുരുകൻ.
ആഗസ്റ്റ് പത്തൊമ്പതു മുതൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണം പട്ടാമ്പിയിൽ ആരംഭിക്കുന്നു.
വാഴൂർ ജോസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week