29.4 C
Kottayam
Saturday, June 6, 2026

വിവാഹ ചടങ്ങിനിടെ ലാപ്‌ടോപ്പില്‍ ജോലി ചെയ്യുന്ന വരന്‍; ഭ്രാന്താണെന്ന് സോഷ്യല്‍ മീഡിയ

Must read

വീട്ടിലിരുന്ന് ജോലി ചെയ്യുക എന്ന ആശയം കോവിഡ് കാലത്തിനു മുന്‍പ് അത്ര സാധാരണമായിരുന്നില്ല. എന്നാല്‍ ഇന്ന് ഇത് തീര്‍ത്തും സാധാരണമായ ഒരു കാര്യമാണ്. ഒരു ലാപ്‌ടോപ്പും ഇന്റര്‍നെറ്റ് സംവിധാനങ്ങളും മാത്രം മതി ലോകത്തിന്റെ ഏത് കോണില്‍ നിന്നും ഇന്ന് സ്വന്തം ഓഫീസ് കാര്യങ്ങള്‍ ചെയ്യാം. വീട്ടിലെ ജോലികള്‍ക്കിടയിലും ഓഫീസിലെ അത്യാവശ്യ കാര്യങ്ങള്‍ ചെയ്യാം. എന്നാല്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്യപ്പെട്ട ഒരു ഫോട്ടോ വ്യാപക വിമര്‍ശനങ്ങള്‍ക്കാണ് വഴി തുറന്നത്. ഒരു ചെറുപ്പക്കാരന്റെ വിവാഹ ചടങ്ങുകള്‍ക്കിടയിലെ ഫോട്ടോയാണ് കല്‍ക്കട്ട എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്.  

വിവാഹത്തിന്റെ പൂജാ കര്‍മ്മങ്ങള്‍ നടക്കുമ്പോള്‍ അതൊന്നും ശ്രദ്ധിക്കാതെ തിരക്കിട്ട് തന്റെ മടിയില്‍ ഇരിക്കുന്ന ലാപ്‌ടോപ്പില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന യുവാവാണ് ചിത്രത്തില്‍ . എന്നാല്‍ ഇത് ആരുടെ വിവാഹ ചടങ്ങിനിടയിലെ ചിത്രമാണ് എന്ന വിവരങ്ങളൊന്നും ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ഇന്‍സ്റ്റ അക്കൗണ്ട് ഹോള്‍ഡര്‍ പറഞ്ഞിട്ടില്ല. വര്‍ക് ഫ്രം ഹോം നിങ്ങളെ പുതിയൊരു തലത്തിലേക്ക് കൊണ്ടുപോകുന്നു എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ഏതായാലും ചിത്രം വൈറലായി കഴിഞ്ഞു. പോസ്റ്റ് ചെയ്യപ്പെട്ട് നിമിഷങ്ങള്‍ക്കകം തന്നെ ലക്ഷക്കണക്കിനാളുകളാണ് ഈ ചിത്രം കാണുകയും ഇതിനോട് പ്രതികരിക്കുകയും ചെയ്തിരിക്കുന്നത്. സ്വന്തം വിവാഹ ദിവസം പോലും ഒരു ലീവ് എടുക്കാന്‍ മനസ്സ് കഴിക്കാത്ത ഈ മഹാന്‍ ആരാണ് എന്നാണ് ചിത്രം കണ്ട് സോഷ്യല്‍ മീഡിയ ഉപഭോക്താക്കളില്‍ ഏറിയ പങ്കും ചോദിച്ചിരിക്കുന്നത്. വിവാഹം കഴിക്കാന്‍ പോലും സമയമില്ലാത്ത ഇവനൊക്കെ വിവാഹം കഴിച്ചിട്ട് എന്തിനാണെന്നും ഫോട്ടോ കണ്ട് മറ്റു ചിലര്‍ ചോദിക്കുന്നു. എന്നാല്‍ ഈ ചിത്രം യഥാര്‍ത്ഥമല്ലെന്നും വെറുമൊരു പരസ്യ ചിത്രം മാത്രം ആകാനാണ് സാധ്യതയെന്നും മറ്റുചിലര്‍ അഭിപ്രായപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

Popular this week