നിലവിളക്ക് കത്തിക്കരുത്, ഷൂസ് മാറ്റില്ലെന്നും വരന്‍; വിവാഹവേദിയില്‍ തര്‍ക്കം, താലി ഊരി നല്‍കി പെണ്‍കുട്ടി

കടയ്ക്കല്‍: വിവാഹവേദിയിലെ തര്‍ക്കത്തെ തുടര്‍ന്ന് കെട്ടിയ താലി വരനു തിരിച്ചു നല്‍കി പെണ്‍കുട്ടി. പെണ്‍കുട്ടിയെ അതേ വേദിയില്‍ മറ്റൊരു യുവാവ് താലി കെട്ടി. കടയ്ക്കാവൂരാണ് സംഭവം. കടയ്ക്കല്‍ ആല്‍ത്തറമുട് ഓഡിറ്റോറിയത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍. ആല്‍ത്താറമുട് സ്വദേശിയായ പെണ്‍കുട്ടിയും കിളിമാന്നൂര്‍ പുളിമാത്ത് സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹ ചടങ്ങുകളാണ് നടന്നത്.

എന്നാല്‍ വിവാഹ വേദിയില്‍ നിലവിളക്ക് തെളിക്കാന്‍ പാടില്ലെന്നും ഷൂസ് മാറ്റാന്‍ കഴിയില്ലെന്നും വരന്‍ വാശി പിടിച്ചു. ഇതോടെ തര്‍ക്കമായി. വരന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് വേദിക്ക് പുറത്ത് വിവാഹം നടത്തി. എന്നാല്‍ താലി കെട്ടി മടങ്ങിയ സമയവും പെണ്‍കുട്ടിയുടെ ബന്ധുക്കളും വരനുമായി വീണ്ടും തര്‍ക്കമായി.

പിന്നാലെ തര്‍ക്കം ഇരുവീട്ടുകാരും തമ്മിലായി. ഇതോടെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.പിന്നാലെ ബന്ധുക്കള്‍ നിര്‍ദേശച്ചത് അനുസരിച്ച് യുവാവ് കെട്ടിയ താലി പെണ്‍കുട്ടി തിരിച്ചു നല്‍കി. ബന്ധുവായ യുവാവ് പെണ്‍കുട്ടിയെ ഇതേവേദിയില്‍ വെച്ച് പിന്നീട് വിവാഹം ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News