28.8 C
Kottayam
Thursday, June 4, 2026

‘ഭൂമിയിലെ ഏറ്റവും സ്മാര്‍ട്ടായ എഐ’ ഗ്രോക്ക്-3 മോഡല്‍ പുറത്തിറക്കി മസ്ക്

Must read

കാലിഫോര്‍ണിയ: ഭൂമിയിലെ ഏറ്റവും സ്മാര്‍ട്ടായ എഐ എന്ന വിശേഷണത്തോടെ ഇലോണ്‍ മസ്കിന്‍റെ എക്സ്എഐ ഗ്രോക്ക്-3 മോഡല്‍ പുറത്തിറക്കി. ഓപ്പണ്‍ എഐയുടെ ചാറ്റ്‌ജിപിടി, ചൈനയുടെ ഡീപ്സീക്ക് എന്നീ ചാറ്റ്ബോട്ടുകളെ മറികടക്കുന്ന പ്രകടന മികവ് ഗ്രോക്കിന്‍റെ ഏറ്റവും പുതിയ പതിപ്പിനുണ്ട് എന്നാണ് മസ്കിന്‍റെ അവകാശവാദം. 

ഇലോണ്‍ മസ്കിന്‍റെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സ്റ്റാര്‍ട്ടപ്പായ എക്സ്എഐ, ഗ്രോക്ക്-3 ചാറ്റ്ബോട്ട് പുറത്തിറക്കി. മാത്ത്, സയന്‍സ്, കോഡിംഗ് ബെഞ്ച്‌മാര്‍ക്ക് എന്നീ മേഖലകളില്‍ ഗ്രോക്ക്-3, ആല്‍ഫബറ്റിന്‍റെ ജെമിനി, ഡീപ്‌സീക്കിന്‍റെ വി3, ഓപ്പണ്‍ എഐയുടെ ജിപിടി-4o എന്നിവയെ പിന്നിലാക്കുന്നു എന്ന് ഗ്രോക്ക്-3 അവതരിപ്പിച്ചുകൊണ്ട് എക്സ്എഐ ലൈവ് സ്ട്രീമില്‍ വ്യക്തമാക്കി.

മുന്‍ഗാമിയേക്കാള്‍ 10 മടങ്ങ് കരുത്ത് ഗ്രോക്ക്-3യ്ക്കുണ്ടെന്നും ജനുവരി ആദ്യം ഇതിന്‍റെ പ്രീ-ട്രെയിനിംഗ് പൂര്‍ത്തിയായെന്നും ഇലോണ്‍ മസ്ക് പറഞ്ഞു. ഗ്രോക്ക് ഓരോ ദിവസവും മെച്ചപ്പെടുത്തുകയാണ്, 24 മണിക്കൂറിനുള്ളില്‍ ആ മാറ്റം നിങ്ങള്‍ക്ക് അനുഭവിച്ചറിയാനാകും എന്നും മസ്ക് അവകാശപ്പെട്ടു. ഗ്രോക്ക്-3 പ്രകാശന ചടങ്ങില്‍ മൂന്ന് എക്സ്എഐ എഞ്ചിനീയര്‍മാരും ഇലോണ്‍ മസ്കിനൊപ്പമുണ്ടായിരുന്നു.

- Advertisement -

- Advertisement -

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്സില്‍ ഗ്രോക്ക്-3 ഉടന്‍ തന്നെ പ്രീമിയം+ സബ്‌സ്ക്രൈബര്‍മാര്‍ക്കായി അവതരിപ്പിക്കും. ഗ്രോക്ക് മൊബൈല്‍ ആപ്പ്, ഗ്രോക്ക്.കോം വെബ്‌സൈറ്റ് ഉപയോക്താക്കള്‍ക്കായി സൂപ്പര്‍ഗ്രോക്ക് എന്ന പുതിയ സബ്‌സ്ക്രിപ്ഷന്‍ രീതി കമ്പനി വൈകാതെ അവതരിപ്പിക്കും. 

ഗ്രോക്ക്-3 ചാറ്റ്ബോട്ടിനൊപ്പം പുതിയ സ്മാര്‍ട്ട് സെര്‍ച്ച് എഞ്ചിനും എക്സ്എഐ അവതരിപ്പിച്ചു. ഡീപ്‌സെര്‍ച്ച് എന്നാണ് പുത്തന്‍ സ്മാര്‍ട്ട്സെര്‍ച്ച് എഞ്ചിന്‍റെ പേര്. നൂതനമായ റീസണിംഗ് ചാറ്റ്ബോട്ടാണ് ഡീപ്‌സെര്‍ച്ച്. ഗവേഷണത്തിനും ഡാറ്റാ അനാലിസിസിനുമുള്ള ഓപ്ഷനുകള്‍ ഡീപ്സെര്‍ച്ചിലുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

Popular this week