24.6 C
Kottayam
Monday, May 20, 2024

അമിത വേഗത്തിൽ എത്തിയ ലോറി തൊട്ടുപിന്നിൽ; കാൽ നടയാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Must read

ഏറ്റുമാനൂർ: അമിത വേഗത്തിൽ എത്തിയ ലോറി നിയന്ത്രണംവിട്ട് ഷാപ്പിന്റെ മതിലിൽ ഇടിച്ചു. കാൽ നടയാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ് .ഏറ്റുമാനൂർ കോണിക്കൽ ചെറുതാനം ഇക്ബാൽ റാവുത്തർ (60), ഇക്ബാലിന്റെ മരുമകൻ ജിയാസ് (35) എന്നിവരാണു രക്ഷപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 6.20-ന് കോണിക്കൽ ഷാപ്പിനു സമീപമായിരുന്നു അപകടം.

തൊട്ടുപിന്നിൽ പാഞ്ഞെത്തുന്ന ലോറി, ഒരുനിമിഷം ജിയാസ് പകച്ചു … പിന്നെ കൂടെച്ചേർന്ന് നടക്കുകയായിരുന്ന ഇക്ബാലിനെ മുന്നോട്ട് തള്ളിനീക്കി…മറികടന്നുപോയ ലോറി മതിലിലിടിച്ചുനിന്നു. രണ്ട് ജീവനുകൾ രക്ഷപ്പെട്ടത് അദ്ഭുതകരമായി.

ഏറ്റുമാനൂർ-പൂഞ്ഞാർ സംസ്ഥാനപാതയിൽനിന്നു എത്തിയ ലോറിയാണു മതിലിൽ ഇടിച്ചത്. ഇക്ബാൽ റാവുത്തറും ജിയാസും രാവിലെ പാറകണ്ടം ജുമാമസ്ജിദ് പള്ളിയിൽ പോയി വീട്ടിലേക്കു പോകുന്നതിനിടെയാണു അപകടം. ലോറി പാഞ്ഞു വരുന്നത് കണ്ട ജിയാസ് ഇക്ബാലിനെ മുന്നോട്ട് തള്ളിമാറ്റുകയായിരുന്നു. പട്ടിത്താനം-മണർകാട് റോഡിലേക്കു പോകുകയായിരുന്നു ലോറി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week