തിരുവനന്തപുരം: രണ്ടു വര്‍ഷം മുമ്പ് താന്‍ പീഡനത്തിന് ഇരയായതായി പെണ്‍കുട്ടി ഡോക്ടറോട് പറഞ്ഞു. ഇതേത്തുടര്‍ന്ന് എഴുപതു വയസ്സുകാരനായ മുത്തച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. മകന്റെ മകളെയാണ് ഇയാള്‍ പീഡിപ്പിച്ചത്.
കേസ് അന്വേഷിച്ച വിളപ്പില്‍ശാല പോലീസ് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുത്തച്ഛനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികില്‍സക്ക് എത്തിയപ്പോഴാണ് പത്തുവയസ്സുകാരി രണ്ടു വര്‍ഷം മുമ്പ് നേരിട്ട ദുരനുഭവം ഡോക്ടറോട് തുറന്നുപറഞ്ഞത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ മുത്തച്ഛന് തന്നെയാണ് കുട്ടിയെ പീഡിനത്തിന് ഇരയാക്കിയതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരിന്നു.