CrimeKeralaNews

85 കാരിയെ പീഡിപ്പിച്ചത് ചെറുമകളുടെ ഭർത്താവ്, പേടിച്ച് വിവരം പുറത്ത് പറയാത്ത ദിവസങ്ങൾ, ഒടുവിൽ പ്രതിയുടെ അറസ്റ്റ് 

പത്തനംതിട്ട: അരുവാപ്പുറത്ത് 85 വയസുള്ള വയോധികയെ പീഡിപ്പിച്ചത് ചെറുമകളുടെ ഭർത്താവ്. കഴിഞ്ഞ മാസം പത്തിനും പതിനഞ്ചിനും ഇടയിലായി മൂന്ന് തവണയാണ് 56 വയസുള്ള പ്രതി വയോധികയെ ബലാത്സംഗം ചെയ്തത്. ആദ്യ ഘട്ടത്തിൽ പ്രതിയെ പേടിച്ച് വിവരം പുറത്ത് പറയാതിരുന്ന വയോധിക ഉപദ്രവം തുടർന്നതോടെയാണ് പരാതി നൽകിയത്.

വീടിനടുത്തുള്ള അംഗനവാടിയിലെ ജീവനക്കാരിയോടാണ് പീഡനവിവരം ആദ്യം പറഞ്ഞത്. തുടർന്ന് അംഗനവാടി ജീവനക്കാരി കോന്നി ഐസിഡിഎസ് സൂപ്പർവൈസറെ വിവരം അറിയിച്ചു. ഇവരാണ് പൊലീസിൽ പരാതി നൽകിയത്. ഐസിഡിഎസ് സൂപ്പർവൈസറുടെ സാന്നിധ്യത്തിൽ തന്നെ പൊലീസ് വയോധികയുടെ വിശദമായ മൊഴി രേഖപ്പെടുത്തി.

ഇന്ന് രാവിലെ പ്രതിയെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തു . ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 രണ്ട് വകുപ്പാണ് ചുമത്തിയിരിക്കുന്നത്. വയോധിക പൊലീസിന് നൽകിയ മൊഴി പ്രകാരം മുന്പ് പല തവണയും ഇയാൾ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്. സംഭവങ്ങൾ പുറത്ത് പറയരുതെന്ന് ചില ബന്ധുക്കൾ നിർബന്ധം പിടിച്ചതായും വയോധിക മൊഴി നൽകി. കഴിഞ്ഞ 16 വർഷമായി ചെറുമകൾക്കൊപ്പമാണ് വയോധിക കഴിയുന്നത്. എൺപതിയഞ്ച്കാരിയുടെ ചെറുമകൾ പ്രതിയുടെ രണ്ടാം ഭാര്യായാണ്. പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ വയോധിക ഇളയമകളുടെ അടുത്തേക്ക് താമസം മാറ്റി.

ബംഗ്ലൂരു : കര്‍ണാടകയില്‍ സംശയരോഗിയായ ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു. ഭാര്യാമാതാവിന്റെയും കുട്ടികളുടെയും മുന്നില്‍ വച്ച് മദ്യലഹരിയിലായിരുന്നു കൊലപാതകം. ഒളിവില്‍ പോയ 35 കാരനായി തെരച്ചില്‍ തുടരുകയാണ്. ഹസ്സനിലെ ബേലൂരിലാണ് ദാരുണസംഭവമുണ്ടായത്. ഹസ്സന്‍ സ്വദേശിയായ 29 കാരി ലക്ഷ്മിയെയാണ് ഭര്‍ത്താവ് ജയദീപ് ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചു കൊന്നത്. ഭാര്യ നടത്തിയിരുന്നു പലചരക്ക് കടയുടെ പേരിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലെത്തിയത്. കുട്ടികള്‍ നോക്കി നില്‍ക്കെയായിരുന്നു കൊലപാതകം.

സ്ഥിരമദ്യപാനിയായ ജയദീപ് വീട്ടുചെലവ് നോക്കാറില്ല. ചെറിയൊരു പലചരക്ക് കട നടത്തി ലക്ഷ്മിയാണ് കുടുംബം പുലര്‍ത്തിയിരുന്നത്. മദ്യപിക്കാനായി ജയദീപ് പതിവായി പണം ആവശ്യപ്പെട്ടിരുന്നു. പണം നല്‍കാന്‍ വിസമ്മതിച്ച് തുടങ്ങിയതോടെ കടയിലെത്തുന്നവരുടെ പേര് പറഞ്ഞ് സംശയബന്ധം ആരോപിക്കാന്‍ തുടങ്ങി. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. രാത്രി അമിതമായി മദ്യപിച്ച് എത്തിയ ജയദീപ് വാക്ക് തര്‍ക്കത്തിനൊടുവില്‍ ലക്ഷ്മിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. 

കുട്ടികളുടെയും ലക്ഷ്മിയുടെ അമ്മയുടെയും കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതക ശേഷം ജയദീപ് ഒളിവിലാണ്. ഹസനില്‍ നിന്ന് ജയദീപ് ഒരു ലോറിയില്‍ രക്ഷപ്പെട്ടതായി നാട്ടുകാരില്‍ ഒരാള്‍ മൊഴി നല്‍കിയിട്ടുണ്ട്. സമീപ ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. 

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker