24.9 C
Kottayam
Saturday, June 6, 2026

മണിപ്പൂര്‍ കലാപകാരികള്‍ക്ക് സര്‍ക്കാര്‍ ഓഫര്‍,പൊലീസില്‍ നിന്നു കവര്‍ന്ന ആയുധങ്ങള്‍ തിരികെ നിക്ഷേപിക്കാന്‍ ഡ്രോപ് ബോക്‌സ്

Must read

ഇംഫാൽ: പൊലീസിൽ നിന്നു കവർന്ന ആയുധങ്ങൾ തിരികെ നിക്ഷേപിക്കാൻ ഇംഫാലിൽ ഡ്രോപ് ബോക്സ്. മന്ത്രി എൽ.സുശിൽദ്രോയുടെ വീടിനു മുൻപിലാണ് തോക്കുകൾ നിക്ഷേപിക്കാനായി പെട്ടി സ്ഥാപിച്ചത്. ഇതിലൂടെ ഒട്ടേറെ തോക്കുകൾ തിരികെ ലഭിച്ചതായി പൊലീസ് അറിയിച്ചു. എന്നാൽ, കഴിഞ്ഞ ദിവസം കിട്ടിയത് കേടുവന്ന ഒരു തോക്കും വെടിയുണ്ടയില്ലാത്ത മാഗസിനുമാണെന്നാണു വിവരം. 

കലാപത്തിന്റെ ആദ്യദിനം 4000  യന്ത്രത്തോക്കുകളും 5 ലക്ഷത്തിലധികം വെടിയുണ്ടകളും പൊലീസ് ട്രെയ്നിങ് കോളജിന്റെ ആയുധപ്പുരയിൽനിന്നു കവർന്നിരുന്നു. മെയ്തെയ് ജനക്കൂട്ടത്തിനു പൊലീസ് തന്നെ ഇവ കൈമാറുകയായിരുന്നുവെന്നാണ് ആക്ഷേപം. ഇതിൽ 1500 എണ്ണം തിരികെ ലഭിച്ചുവെന്നാണു പൊലീസ് അവകാശപ്പെടുന്നത്. എകെ 47, എം 16 ഉൾപ്പെടെ വൻ പ്രഹരശേഷിയുള്ള ആയുധങ്ങളാണ് അന്നു നഷ്ടപ്പെട്ടത്.  

തോക്കുകൾ തിരികെ ലഭിക്കാനായി പലവട്ടം അഭ്യർഥന നടത്തിയിട്ടുണ്ടെന്നു മണിപ്പുർ സർക്കാരിന്റെ വക്താവു കൂടിയായ മന്ത്രി ഡോ. സപം രഞ്ജൻ പറഞ്ഞു. തോക്കു മോഷ്ടിച്ചതിന് ഒരാളെപ്പോലും അറസ്റ്റ് ചെയ്യാത്ത പൊലീസ്, തോക്കുകൾ തിരികെ നൽകുന്നവർക്കെതിരെയും നടപടി സ്വീകരിക്കില്ലെന്ന് ഉറപ്പുനൽകുന്നുണ്ട്. 

കലാപത്തിന്റെ ആദ്യഘട്ടം കഴിഞ്ഞപ്പോഴാണ് ഏതാനും പേർ തോക്കുകൾ തിരികെ നൽകിയത്. എന്നാൽ വീണ്ടും സംഘർഷം മൂർഛിച്ചതോടെ ആയുധങ്ങൾ തിരികെ ലഭിക്കുന്നില്ലെന്നു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മാത്രമല്ല, കൂടുതൽ കൊള്ള നടക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പു ലഭിച്ചിട്ടുമുണ്ട്.

- Advertisement -

അസം റൈഫിൾസ് മെയ്തെയ്കൾക്കെതിരേ രാസായുധങ്ങൾ ഉപയോഗിക്കുന്നതായി മെയ്തെയ് വനിതകളുടെ ആരോപണം. അസം റൈഫിൾസിനെതിരെ നാളെ ഇംഫാൽ താഴ് വരയുടെ വിവിധ പ്രദേശങ്ങളിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നു വനിതാ സംഘടനയായ മെയ്റാ പെയ്ബികൾ (വിളക്കേന്തിയ വനിതകൾ) പറഞ്ഞു. ബിഷ്ണുപുരിൽ കഴിഞ്ഞ ദിവസം സ്ത്രീകൾക്കു നേരെ അസം റൈഫിൾസ് രാസവസ്തുക്കൾ സ്പ്രേ ചെയ്തതായും 50 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും സംഘടനാ നേതാവ് ഷർമിള നാവോസെക്പാം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week