24.2 C
Kottayam
Sunday, June 7, 2026

കുടുംബാസൂത്രണ കിറ്റുകളില്‍ റബ്ബര്‍ ഡില്‍ഡോകള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍; ഉപയോഗം വിവരിക്കാനാകാതെ ആശാ പ്രവര്‍ത്തകര്‍

Must read

മുംബൈ: കുടുംബാസൂത്രണ കിറ്റുകളില്‍ റബ്ബര്‍ ഡില്‍ഡോകള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. തീരുമാനം പുറത്തു വന്നതോടെ കടുത്ത വെല്ലുവിളിയിലാണ് ആശാ പ്രവര്‍ത്തകര്‍. ഗ്രാമ പ്രദേശങ്ങളില്‍ ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ക്കായി, ലൈംഗിക അനുകരണ ഉപകരണത്തിന്റെ ഉപയോഗം വിവരിക്കാനാകാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ് ആശാ പ്രവര്‍ത്തകര്‍.

ഇതോടെ, സംസ്ഥാനത്തുടനീളമുള്ള ആശാ പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നു.കുടുംബാസൂത്രണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നടപടികളുടെ ഭാഗമായാണ് സര്‍ക്കാര്‍ ഈ തീരുമാനത്തില്‍ എത്തിയത്.

കുടുംബാസൂത്രണ കിറ്റുകളില്‍ ഡില്‍ഡോകള്‍ ഉള്‍പ്പെടുത്തിയത് കണ്ട് ആശാ പ്രവര്‍ത്തകര്‍ അമ്പരന്നതായാണ് റിപ്പോര്‍ട്ട്. കിറ്റുകള്‍ പ്രദര്‍ശിപ്പിക്കാന്‍ ആശാ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡിപ്പാര്‍ട്ട്മെന്റ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചെങ്കിലും, ഇക്കാര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

സംസ്ഥാനത്തുടനീളമുള്ള ആശാ പ്രവര്‍ത്തകരില്‍ പലര്‍ക്കും ഈ ഉപകരണത്തെക്കുറിച്ച് അറിയില്ല. വീടുകളില്‍ ചെന്ന് ഇതിന്റെ പ്രവര്‍ത്തനം വിശദീകരിക്കുക എന്നത് പ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ ഒരു വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഈ നടപടി അപകീര്‍ത്തികരവും ലജ്ജാകരവുമാണെന്ന് സംസ്ഥാനത്തെ വനിതാ അവകാശ പ്രവര്‍ത്തക തബസ്സം ഹുസൈന്‍ വിമര്‍ശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week