24 C
Kottayam
Thursday, June 4, 2026

ആലപ്പുഴയിലെ കോവിഡ് മരണസംഖ്യയില്‍ തിരുത്തുമായി സര്‍ക്കാര്‍

Must read

ആലപ്പുഴ: കോവിഡ് മരണസംഖ്യ സംബന്ധിച്ചുളള വിവാദങ്ങൾക്കിടെ ആലപ്പുഴയിലെ കോവിഡ് മരണനിരക്കിൽ തിരുത്തുമായി സർക്കാർ. 284 മരണങ്ങളാണ് കൂട്ടിച്ചേർത്തത്. തദ്ദേശസ്ഥാപനങ്ങൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിരുത്ത്. ഇതോടെ പുതുക്കിയ പട്ടികപ്രകാരം ആലപ്പുഴയിലെ ആകെ കോവിഡ് മരണം 1361 ആയി. നേരത്തെ 1077 മരണങ്ങളാണ് ആലപ്പുഴ ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നത്.

കോവിഡ് ബാധിച്ച് മരിച്ചവരുടെ യഥാർത്ഥ കണക്കെടുക്കാനുള്ള ആരോഗ്യവകുപ്പ് തീരുമാനത്തിന്റെ ചുവടുപിടിച്ചാണ് ജില്ലയിലെ കണക്കിലും തിരുത്തൽ വരുത്തിയത്. പുതിയ കണക്ക് ആരോഗ്യവകുപ്പ് അധികൃതർ കളക്ടർക്ക് സമർപ്പിക്കും. ഇത് സംസ്ഥാന ആരോഗ്യവകുപ്പ് കൂടി അംഗീകരിക്കണം. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതേതുടർന്നാണ് കോവിഡ് മരണങ്ങളുടെ യഥാർത്ഥ കണക്കെടുക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.

മാരകരോഗം ബാധിച്ച് മരിച്ചവർ, ആത്മഹത്യ ചെയ്തവർ, വാഹനാപകടത്തിൽ മരിച്ചവർ എന്നിവരുൾപ്പടെ 204 മരണങ്ങൾ ജില്ലാ അധികൃതർ സംസ്ഥാന ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നു. എന്നാൽ സംസ്ഥാനം ഇത് അംഗീകരിച്ചിരുന്നില്ല. സുപ്രീം കോടതി ഇടപെടലിനെ തുടർന്നാണ് തദ്ദേശസ്ഥാപനങ്ങളിൽ നിന്നും റിപ്പോർട്ട് തേടിയത്. ജില്ലാ ആരോഗ്യവകുപ്പ് അധികൃതർ തയ്യാറാക്കിയ റിപ്പോർട്ടിനെക്കാൾ കൂടുതലാണിത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week