27.6 C
Kottayam
Thursday, June 4, 2026

ഗോവിന്ദ് പത്മസൂര്യയ്ക്ക് വിവാഹം,വധു പ്രശസ്ത നടി ; വിവാഹനിശ്ചയം കഴിഞ്ഞു

Must read

കൊച്ചി :മറ്റൊരു താരവിവാഹത്തിന് കൂടി മലയാളി ആസ്വാദകര്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നു. നടനും ടെലിവിഷന്‍ അവതാരകനുമായ ​ഗോവിന്ദ് പത്മസൂര്യയും ന‌ടി ​ഗോപിക അനിലുമാണ് വിവാഹിതരാവാന്‍ ഒരുങ്ങുന്നത്. ഇരുവരുടെയും വിവാഹനിശ്ചയം ഇന്ന് കഴിഞ്ഞു. വിവാഹനിശ്ചയത്തിന്‍റെ ചിത്രങ്ങള്‍ കൂടി പങ്കുവച്ചുകൊണ്ട് ഇരുവരും സോഷ്യല്‍ മീഡിയയിലൂടെയാണ് സന്തോഷ വര്‍ത്തമാനം അറിയിച്ചത്.

ഞങ്ങൾ വളരെ സന്തോഷത്തോടുകൂടിയാണ് ഇത് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് അഷ്ടമി ദിനത്തിൽ ശുഭമുഹൂർത്തത്തിൽ ഞങ്ങളുടെ വിവാഹ നിശ്ചയമാണ്. വീട്ടുകാരുടെ നിർദേശപ്രകാരം കണ്ടുമുട്ടിയ ഞങ്ങളുടെ ഹൃദയബന്ധം സാവകാശം പൂവിടുകയായിരുന്നു. നിങ്ങൾ എന്നും ഞങ്ങളെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ്  ചേർത്തുപിടിച്ചിട്ടുള്ളത്. നിങ്ങളുടെ ഈ സ്നേഹം തന്നെയാണ് ഞങ്ങളുടെ ഊർജ്ജവും. ഞങ്ങളുടെ ഒരുമിച്ചുള്ള ഈ കാൽവെപ്പിൽ നിങ്ങളുടെ എല്ലാവിധ പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടായിരിക്കും എന്ന വിശ്വാസത്തോടെ, സസ്നേഹം ഗോവിന്ദ് പത്മസൂര്യ, ഗോപിക അനിൽ, എന്നാണ് കുറിപ്പ്.

ചില മ്യൂസിക് വീഡിയോകളില്‍ അഭിനയിച്ചുകൊണ്ടാണ് ​ഗോവിന്ദ് പത്മസൂര്യ മലയാളികള്‍ക്ക് മുന്നില്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. വേ​ഗത്തില്‍ സിനിമയിലേക്കും പ്രവേശനം ലഭിച്ചു. എം ജി ശശിയുടെ സംവിധാനത്തില്‍ 2008 ല്‍ പുറത്തിറങ്ങിയ അടയാളങ്ങള്‍ ആയിരുന്നു ആദ്യ ചിത്രം. പിന്നീട് ഡാഡി കൂള്‍, വര്‍ഷം, പ്രേതം, ഷെഫീക്കിന്‍റെ സന്തോഷം അടക്കം മലയാളത്തില്‍ പതിനഞ്ചിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.

തമിഴില്‍ കീ എന്ന ചിത്രത്തിലും തെലുങ്കില്‍ മൂന്ന് ചിത്രങ്ങളിലും അഭിനയിച്ചു. ഡി 4 ഡാന്‍സ് എന്ന റിയാലിറ്റി ഷോയില്‍ അവതാരകനായി എത്തിയതോടെയാണ് ജിപി എന്ന ​ഗോവിന്ദ് പത്മസൂര്യ കൂടുതല്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. മറ്റ് നിരവധി ഷോകളിലും അവതാരകനായി എത്തിയിട്ടുണ്ട്.

- Advertisement -

സിനിമയില്‍ ബാലതാരമായി എത്തി പിന്നീട് സീരിയലുകളിലൂടെ പ്രശസ്തയായ താരമാണ് ​ഗോപിക അനില്‍. ബാലേട്ടന്‍ എന്ന സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ടൈറ്റില്‍ കഥാപാത്രത്തിന്‍റെ മക്കളായി എത്തിയത് ​ഗോപികയും സഹോദരി കീര്‍ത്തനയുമായിരുന്നു.

- Advertisement -

കബനി ഉള്‍പ്പെ‌ടെ പല പരമ്പരകളിലും അഭിനയിച്ചെങ്കിലും ജനപ്രീതിയില്‍ മുന്നിലുള്ള സാന്ത്വനത്തില്‍ അഭിനയിച്ചതാണ് ​ഗോപികയ്ക്ക് കരിയര്‍ ബ്രേക്ക് ആയത്. സീരിയലിലെ അഞ്ജലി എന്ന കഥാപാത്രം ഒട്ടേറെ ആരാധകരെയാണ് ​ഗോപികയ്ക്ക് നേടിക്കൊടുത്തത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

Popular this week