28.4 C
Kottayam
Saturday, June 6, 2026

ഭാരതാംബ രാഷ്ട്രീയ പാര്‍ട്ടിയുടെ ആശയമല്ല, ദേശീയ ഐക്യത്തിന്റെ ഭാഗം; രാജ്ഭവനില്‍ നിന്ന് മന്ത്രി വി ശിവന്‍കുട്ടി ഇറങ്ങിപ്പോയത് ഭരണഘടനാ തലവനെ അപമാനിക്കല്‍; ബഹിഷ്‌കരണം പ്രോട്ടോക്കോള്‍ ലംഘനം; മുഖ്യമന്ത്രിയുടെ കത്തിന് ഗവര്‍ണറുടെ മറുപടി

Must read

തിരുവനന്തപുരം: ഭാരതാംബ എന്നത് രാഷ്ട്രീയ പാര്‍ട്ടിയുടെ ആശയമല്ലെന്നും ദേശീയ ഐക്യത്തിന്റെ ഭാഗമാണെന്നും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. മുഖ്യമന്ത്രിക്ക് നല്‍കിയ മറുപടി കത്തില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ ഇറങ്ങിപ്പോക്കിനെയും വിമര്‍ശിക്കുന്നുണ്ട്.

രാജ്ഭവനില്‍ നിന്ന് മന്ത്രി വി ശിവന്‍കുട്ടി ഇറങ്ങിപ്പോയത് ഭരണഘടനാ തലവനെ അപമാനിക്കുന്നതായിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ ബഹിഷ്‌ക്കരണം പ്രോട്ടോക്കോള്‍ ലംഘനമാണ്. സ്വാതന്ത്ര്യത്തിന്റെ പ്രതീക്ഷയില്‍ നിന്നുയര്‍ന്ന പ്രതീകമാണിതെന്നും ജാതിക്കും രാഷ്ട്രീയത്തിനും അതീതമെന്നും ഗവര്‍ണര്‍ കത്തില്‍ ന്യായീകരിക്കുന്നു.

- Advertisement -

കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തില്‍ എതിര്‍പ്പ് അറിയിച്ച് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. ഭരണഘടനാ വിരുദ്ധമാണ് ഇത്തരം ബിംബങ്ങളെന്ന് മുഖ്യമന്ത്രി കത്തില്‍ പറയുന്നു. സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടികളില്‍ ഭരണഘടന അനുശാസിക്കുന്ന ചിഹ്നങ്ങളും കൊടികളും മാത്രമേ പാടുള്ളൂവെന്നും മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു.

- Advertisement -

ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കത്ത് നല്‍കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയത്. രാജ്ഭവനില്‍നിന്ന് ഭാരതാംബയുടെ ചിത്രം നീക്കില്ലെന്ന് ഗവര്‍ണര്‍ നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകുമ്പോഴാണ് സര്‍ക്കാര്‍ നടപടി.

- Advertisement -

വിദ്യാഭ്യാസ മന്ത്രിയുടെ ബഹിഷ്‌കരണത്തിനെതിരെയാണ് ഗവര്‍ണറുടെ കത്തില്‍ കൂടുതല്‍ വിമര്‍ശനമുള്ളത്. പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ പരിപാടി രാജ്ഭവനില്‍ നിശ്ചയിച്ചപ്പോഴാണ് ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട് ആദ്യം വിവാദമുയര്‍ന്നത്. ആര്‍എസ്എസ് ഉപയോഗിക്കുന്ന തരത്തിലുള്ള ചിത്രമാണതെന്നും അതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും രാജ്ഭവനെ അറിയിച്ച കൃഷിമന്ത്രി പി.പ്രസാദ് ചടങ്ങ് സെക്രട്ടേറിയറ്റിലേക്കു മാറ്റുകയായിരുന്നു.

തുടര്‍ന്ന് സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് പുരസ്‌കാര ദാനച്ചടങ്ങിന് എത്തിയ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പ്രസംഗത്തിനിടെ പ്രതിഷേധം അറിയിച്ച് ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു.

സെനറ്റ് ഹാളിലെ ഭാരതാംബ വിവാദത്തില്‍ ഗവര്‍ണറുടെ പരിപാടിയുടെ സംഘാടകര്‍ക്കെതിരെ കേരള സര്‍വകലാശാല നടപടിക്ക് ഒരുങ്ങുന്നതായും വിവരമുണ്ട്. ശ്രീ പത്മനാഭസ്വാമി സേവാ സമിതിക്കെതിരെയാണ് നീക്കം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week