28.6 C
Kottayam
Monday, June 15, 2026

വീണാ വിജയന് എതിരായ സിഎംആർഎൽ വിവാദം;മയപ്പെടുത്തി ഗവര്‍ണര്‍ ആരോപണം ഗുരുതരമെന്ന് പറഞ്ഞിട്ടില്ലെന്ന് വിശദീകരണം

Must read

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് എതിരായ സിഎംആർഎൽ വിവാദത്തിൽ നിലപാട് മയപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയത്തെ കുറിച്ച് അറിവില്ലെന്നും രേഖകൾ കാണാതെ ഉള്ളടക്കത്തെ കുറിച്ച് പ്രതികരിക്കാൻ ഇല്ലെന്നും ഗവർണർ പറഞ്ഞു.

ആരോപണം ഗുരുതരമെന്ന് ഇന്നലെ പറഞ്ഞിട്ടില്ലെന്നും, തന്റെ വായിൽ വാക്കുകൾ തിരുകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, മുഖ്യമന്ത്രിയുടെ മകൾക്ക് എതിരെയുള്ളത് ആദായ നികുതി വകുപ്പിന്റെ ആരോപണം അല്ലെന്നും കണ്ടെത്തൽ ആണെന്നുമായിരുന്നു ഗവർണർ ഞായറാഴ്ച കൊച്ചിയിൽ പറഞ്ഞത്.

സിഎംആർഎൽ വിവാദത്തിൽ വീണാ വിജയനെതിരെ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു വിജിലൻസിൽ പരാതി നൽകി. വിവാദത്തിൽ വീണക്കെതിരേയും മുഖ്യമന്ത്രി പിണറായി വിജയനെതിരേയും അന്വേഷണം വേണം. ആദായ നികുതി വകുപ്പ് കണ്ടെത്തൽ പരിശോധിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. അന്വേഷണമാവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് ആണ് പരാതി നൽകിയത്.

‘മുഖ്യമന്ത്രിപദവിയുടെ തണലിലാണോ മാസപ്പടി വാങ്ങിയതെന്ന് പരിശോധിക്കണം. സിഎംആർഎൽ കമ്പനി പണം നൽകിയ രാഷ്ട്രീയ നേതാക്കൾക്കെതിരെയും അന്വേഷണം വേണമെന്നും’ ഗിരീഷ് ബാബു പരാതിയിൽ ആവശ്യപ്പെട്ടു.

- Advertisement -

‘പാർട്ടിക്കുവേണ്ടി സംഭാവന ചോദിക്കുന്നതും മാസപ്പടി വാങ്ങുന്നതും’ തമ്മിൽ വ്യത്യാസമുണ്ടെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. വീണ വിജയൻ സിഎംആർഎല്ലിൽ നിന്ന് പണം വാങ്ങിയത് ​ഗൗരവമുള്ള വിഷയമാണെന്നും കൂടുതൽ ചർച്ച ചെയ്യപ്പെടണം. എല്ലാ പാർട്ടികളും സംഭാവനകൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. എല്ലാം പരിശോധിക്കട്ടെയെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പൂച്ചെണ്ടും ലഡുവും കിട്ടി, പക്ഷെ പൈസ വാങ്ങി; ഉദ്ഘാടന ദിവസം തന്നെ പ്രിയദർശിനി ബസിൽ ടിക്കറ്റിന് പൈസ ഈടാക്കിയെന്ന് പരാതി

തൃശ്ശൂർ: സ്ത്രീകൾക്കായി കെഎസ്ആർടിസി നടപ്പിലാക്കിയ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ദിവസം തന്നെ യാത്രക്കാർക്ക് ദുരനുഭവം. പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതിന് തൊട്ടുപിന്നാലെ ബസിൽ കയറിയ സ്ത്രീകളിൽ നിന്ന് ടിക്കറ്റ് നിരക്ക്...

കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വയോധികയ്ക്ക് മര്‍ദനം: ജീവനക്കാരനെതിരെ പരാതി

അടൂർ: കെഎസ്ആർടിസി സ്റ്റാൻഡിൽ ഭിക്ഷാടനത്തിനെത്തിയ വയോധികയെ ജീവനക്കാരൻ മർദിച്ചതായി പരാതി. അന്ധനായ വയോധികനൊപ്പമെത്തിയ ഇതരസംസ്ഥാനക്കാരിയായ വയോധികയ്ക്കാണ് മർദനമേറ്റത്. സംഭവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ജീവനക്കാരനായ ആർ. വേണുവിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത് ഇന്ന് പുലർച്ചെ ഏഴു മണിയോടെയാണ്...

കഴുത്തിൽ ചങ്ങലയുമായി യുവതി പോലീസ് സ്റ്റേഷനിൽ;ബന്ദിയാക്കി ദേഹമാകെ പൊള്ളിച്ച് ഭർത്താവിന്റെ ക്രൂരത

രാജ്ഗഡ്: മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിൽ സിനിമയെ വെല്ലുന്ന ദാരുണമായ ക്രൂരതയ്ക്ക് ഇരയായ യുവതി അതിസാഹസികമായി രക്ഷപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തി. ഭർത്താവ് വീടിനുള്ളിലെ തൂണിൽ ചങ്ങലയ്ക്കിട്ട് പൂട്ടുകയും പഴുപ്പിച്ച ഇരുമ്പ് വടികൊണ്ട് ശരീരത്തിൽ പൊള്ളിക്കുകയും...

വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ ഏഴ് വയസുകാരന്‍ മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ ഏഴ് വയസുകാരനാണ് മരിച്ചത്. ഈ വർഷം സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ചുള്ള നാലാമത്തെ മരണമാണിത്. ഈ വർഷം...

സ്ത്രീകൾക്കുള്ള ഔദാര്യമല്ല’; പ്രിയദർശിനി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സൗജന്യ യാത്രാ പദ്ധതി പ്രിയദർശിനിക്ക് ഡബിൾബെല്ലോടെ തുടക്കം. പദ്ധതിയിലെ ആദ്യ യാത്രാ ടിക്കറ്റുകൾ ഗതാഗതവകുപ്പ് മന്ത്രി സി.പി. ജോൺ, മന്ത്രി കെ.എ. തുളസി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി...

Popular this week