24.2 C
Kottayam
Sunday, June 7, 2026

അറിയിക്കാതെ വിദേശത്ത്, മുഖ്യമന്ത്രിയെ അത്യാവശ്യത്തിന് വിളിച്ചിട്ടും കിട്ടിയില്ല : ഗവര്‍ണര്‍ രാഷ്ട്രപതിയ്ക്ക് അയച്ച കത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്‌

Must read

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ 2 തവണ വിദേശത്തു പോയപ്പോഴും തന്നെ അറിയിച്ചില്ലെന്നും വിദേശത്തുള്ള അദ്ദേഹത്തെ അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടാൻ സാധിക്കാതെ വന്നെന്നും ചൂണ്ടിക്കാട്ടി രാഷ്ട്രപതി ദ്രൗപദി മുർമുവിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കത്തെഴുതി.

കഴിഞ്ഞ 15ന് എഴുതിയ കത്തിന്റെ പകർപ്പ് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർക്കും അയച്ചു. ഇതു സംബന്ധിച്ചു കേന്ദ്രം തുടർനടപടി സ്വീകരിച്ചോയെന്ന് അറിവില്ലെന്നു സംസ്ഥാന സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ സാമൂഹിക പ്രവർത്തക ദയാബായി നടത്തിയ നിരാഹാര സമരവുമായി ബന്ധപ്പെട്ടാണു ഗവർണർ കത്തയച്ചത്.

- Advertisement -

- Advertisement -

മുഖ്യമന്ത്രിമാർ വിദേശത്തു പോകുന്നതിനു മുൻപ് ഗവർണറെ അറിയിക്കുന്ന കീഴ്‌വഴക്കം ഉണ്ടെന്നും എന്നാൽ കഴിഞ്ഞ 2 തവണയായി മുഖ്യമന്ത്രി പിണറായി വിജയൻ അതു പാലിച്ചില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ദയാബായിയുടെ നിരാഹാരം അനിശ്ചിതമായി നീണ്ടപ്പോൾ അവരുടെ ജീവൻ രക്ഷിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം ആളുകൾ തനിക്കു നിവേദനം നൽകി.

ഈ സമയത്തു മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും ഫിൻലൻഡ്, നോർവേ, യുകെ എന്നീ രാജ്യങ്ങൾ സന്ദർശിക്കുകയായിരുന്നു. മടങ്ങുന്ന വഴി മുഖ്യമന്ത്രി യുഎഇയിൽ 2 ദിവസം ചെലവഴിക്കുമെന്നും മാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞത്. 82 വയസ്സുള്ള ദയാബായിയുടെ കാര്യം ഉന്നയിക്കാൻ മുഖ്യമന്ത്രിയുമായി എങ്ങനെ ബന്ധപ്പെടുമെന്നു തനിക്കു ധാരണ ഇല്ലായിരുന്നു. ഇത് അസൗകര്യം ഉണ്ടാക്കി. ഇത്തരം സാഹചര്യം ഗൗരവത്തോടെ കാണണമെന്നും ഗവർണറുടെ കത്തിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week