23.9 C
Kottayam
Thursday, June 4, 2026

സമ്മാനമായി നിലവിളക്കും മുണ്ടും; പൊന്നാട അണിയിച്ച് ആദരിക്കല്‍; ക്ലിഫ് ഹൗസില്‍ നേരിട്ടെത്തി മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഗവര്‍ണർ

Must read

തിരുവനന്തപുരം: ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായിരുന്ന കാലത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി മുഖത്തോടുമുഖം നോക്കാത്ത തരത്തില്‍ പിണക്കത്തിലായിരുന്നു. പുതിയ ഗവര്‍ണറായി രാജേന്ദ്ര ആര്‍ലേക്കര്‍ ചുമതല ഏറ്റെടുത്തതോടെ കാര്യങ്ങള്‍ വ്യത്യസ്തമായി. ഭരണതലത്തില്‍ ചില്ലറ തര്‍ക്കങ്ങള്‍ ഉണ്ടെങ്കിലും ഗവര്‍ണറെ പിണക്കാതെ കൊണ്ടുപോകാന്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചുപോരുന്നു. പിണറായി വിജയന്റെ 80 ാം പിറന്നാള്‍ ദിനത്തില്‍ ക്ലിഫ് ഹൗസിലെത്തിയാണ് ഗവര്‍ണര്‍ ആശംസ നേര്‍ന്നത്.

രാവിലെ പത്തുമണിയോടെയാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ക്ലിഫ് ഹൗസിലെത്തിയത്. ആശംസ നേര്‍ന്ന ഗവര്‍ണര്‍, മുഖ്യമന്ത്രിയെ പൊന്നാടയും അണിയിച്ചു. നിലവിളക്കും മുണ്ടും സമ്മാനമായി നല്‍കി. പതിനഞ്ച് മിനുട്ടോളം ക്ലിഫ് ഹൗസില്‍ ചെലവഴിച്ച ശേഷമാണ് രാജേന്ദ്ര ആര്‍ലേക്കര്‍ മടങ്ങിയത്. ഭാര്യ കമല, മകള്‍ വീണ മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവരാണ് ഗവര്‍ണറെ സ്വീകരിച്ചത്.

- Advertisement -

ആരിഫ് മുഹമ്മദ് ഖാന്റെ ആദ്യകാലത്തും മുഖ്യമന്ത്രിയുമായി നല്ല ഇണക്കമായിരുന്നു. മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ എത്തി കാണുന്നതിലും ആശംസകള്‍ നേരുന്നതിലും ഒട്ടും മടി കാണിച്ചിരുന്നില്ല അദ്ദേഹം. എന്നാല്‍ പിന്നീട് നിയമനിര്‍മ്മാണങ്ങളുടെയും മറ്റും പേരില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും വല്ലാതെ അകന്നു. പൊതുവേദികളില്‍ പരസ്പരം മുഖത്ത് നോക്കാത്ത അവസ്ഥയായിരുന്നു. ഔദ്യോഗികമായ യാത്രയയപ്പ് പോലും ഇല്ലാതെയായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ മടക്കം. എന്തായാലും രാജേന്ദ്ര ആര്‍ലേക്കറുമായി തുടക്കം മുതലേ നല്ല സൗഹൃദം കാത്തുസൂക്ഷിക്കാന്‍ മുഖ്യമന്ത്രി ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.

- Advertisement -

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ മുഖ്യമന്ത്രിക്ക് 80 -ാം പിറന്നാള്‍ ദിനത്തില്‍ ആശംസയുമായി രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് മോദി പിണറായിക്ക് ജന്മദിനാശാംസകള്‍ നേര്‍ന്നത്. ‘കേരള മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍. അദ്ദേഹത്തിന് ദീര്‍ഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ’- എന്നാണ് മോദി എക്‌സില്‍ കുറിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

Popular this week