ഗുരുപൂജയെയും ഭാരതാംബയെയും എതിർക്കുന്നവർ പെട്ടെന്ന് അയ്യപ്പഭക്തരായതെങ്ങനെ? വിമർശനവുമായി ഗവർണർ

കോഴിക്കോട്: അയ്യപ്പസംഗമ‌ വിഷയത്തിൽ സംസ്ഥാനസർക്കാരിനെതിരെ പരോക്ഷ വിമർശനങ്ങളുമായി ഗവർണർ രാജേന്ദ്ര ആർലേക്കർ. ഭാരതാംബയെ എതിർക്കുന്നവർ അയ്യപ്പഭക്തരായതെങ്ങനെ എന്ന് ഗവർണർ ചോദ്യമുന്നയിച്ചു.

ശബരിമലയിലെ നിലപാട് മാറ്റം ജനങ്ങളോട് തുറന്നുപറയണമെന്നും ഗവർണർ പറഞ്ഞു. കോഴിക്കോട് നവരാത്രി സർഗോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയായിരുന്നു ഗവർണറുടെ പരാമർശം.

ഭാരതത്തിന്റെ സംസ്കാരത്തെ എതിർക്കുകയും ഗുരുപൂജയെയും ഭാരതാംബയെയും വിമർശിക്കുകയും ചെയ്യുന്നവർ പെട്ടെന്നാണ് അയ്യപ്പഭക്ത‌രായത്. അവർക്ക് ഈ സംസ്കാരം എവിടെ നിന്ന് കിട്ടിയെന്ന് അറിയില്ല. അവരുടെ മനസ്സ് പരിശുദ്ധമാണെന്ന് കരുതുന്നില്ല പരിശുദ്ധരാണെങ്കിൽ നിലപാട് മാറ്റം തുറന്നുപറയണമെന്നും ഗവർണർ കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News